1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2017

സ്വന്തം ലേഖകന്‍: ആറു വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഒറ്റയടിക്ക് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍, പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മലയാളി താരങ്ങള്‍. തമിഴ്‌നാട് സര്‍ക്കാരും സിനിമ പ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് താല്‍കാലിക വിരാമിട്ടാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2009 മുതല്‍ 2014 വരെയുള്ള അവാര്‍ഡുകളാണ് കഴിഞ്ഞ ബുധനാഴ്ച്ച പ്രഖ്യാപിച്ചത്.

പട്ടിക പുറത്തുവന്നപ്പോള്‍ മലയാളി താരങ്ങള്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ശ്രദ്ധേയരാകുകയും ചെയ്തു. പത്മപ്രിയ (2009), അമല പോള്‍ (2010),ലക്ഷമി മേനോന്‍ (2012), നയന്‍താര(2013) എന്നിവര്‍ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരവും, കാവ്യതലൈവനിലെ പ്രകടനത്തിന് പൃഥ്വിരാജിന് മികച്ച വില്ലനുള്ള പുരസ്‌കാരവും ലഭിച്ചു. നസ്‌റിയ നസീം(നേരം), ശ്വേതാ മേനോന്‍ (ഗായിക), ഉത്തര ഉണ്ണികൃഷ്ണന്‍ (ഗായിക), സന്തോഷ് ശിവന്‍( ഛായഗ്രാഹണം), പട്ടണം റഷീദ് (മേക്കപ്പ്) എന്നിവര്‍ക്കും അംഗീകാരം ലഭിച്ചു.

തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേര്‍സ് തെരഞ്ഞെടുപ്പില്‍ വിജയിച്ച നടന്‍ വിശാല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ തിരിച്ചുകൊണ്ട് വരുമെന്ന് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. പസങ്ക(2009) ,മൈന(2010),വാഗര്‍ സുടവാ(2011), വഴക്ക് എന്‍ 18/19(2012), രാമാനുജന്‍(2013), കുറ്റ്രം കടിത്തല്‍ (2014) എന്നിവയാണ് മികച്ച ചിത്രങ്ങള്‍. 2011 ലെ മികച്ച ഗായിക ശ്വേതാ മോഹനും 2014 ലെ മികച്ച ഗായിക ഉത്തരാ ഉണ്ണികൃഷ്ണനുമാണ്. 2010 ലെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം വി. മണികണ്ഠനൊപ്പം സന്തോഷ് ശിവന്‍ പങ്കിട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.