1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2016

സ്വന്തം ലേഖകന്‍: ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്ത് വന്‍ അഴിച്ചുപണി, ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സൈറസ് പി മിസ്ത്രിയെ ഒഴിവാക്കി. തിങ്കളാഴ്ച ചേര്‍ന്ന കമ്പനി ബോര്‍ഡ് യോഗത്തിലാണ് സൈറസ് മിസ്ത്രിയെ പദവിയില്‍ നിന്നും മാറ്റാന്‍ തീരുമാനമായത്. താല്‍ക്കാലിക ചെയര്‍മാനായി രത്തന്‍ ടാറ്റ സ്ഥാനമേല്‍ക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ സൂചന നല്‍കി.

ടാറ്റാ സണ്‍സിന്റെ അടുത്ത ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിനായി ബോര്‍ഡ് സെലക്ഷന്‍ കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്. രത്തന്‍ ടാറ്റ, വേണു ശ്രീനിവാസന്‍, അമിത് ചന്ദ്ര, റോനെന്‍ സെന്‍, ലോഡ് കുമാര്‍ ഭട്ടാചാര്യ എന്നിവരാണ് സെലക്ഷന്‍ കമ്മറ്റിയിലുള്ളത്. നാലുമാസത്തിനുള്ളില്‍ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുമെന്നാണ് ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

2012 ലാണ് സൈറസ് പി. മിസ്ത്രിയെ ടാറ്റാ സണ്‍സ് ചെയര്‍മാനായി നിയമിച്ചത്. 2012 ഡിസംബര്‍ 28ന് രത്തന്‍ ടാറ്റ സ്ഥാനമൊഴിഞ്ഞപ്പോള്‍ താല്‍ക്കാലിക ചെയര്‍മാനായി സൈറസ് മിസ്ത്രി ചുമതലയേല്‍ക്കുകയും പിന്നീട് ടാറ്റാ സണ്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം അദ്ദേഹത്തെ നിയമിക്കുകയുമായിരുന്നു.

ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ഹോള്‍ഡിംഗ് കമ്പനിയാണ് ടാറ്റാ സണ്‍സ്. ടാറ്റാ ഗ്രൂപ്പിലെ ഏറ്റവും വലിയ ഓഹരി ഉടമകളായ പല്ലോഞ്ചി മിസ്ത്രിയുടെ മകനാണ് സൈറസ് മിസ്ത്രി. മിസ്ത്രിയുടെ അപ്രതീക്ഷിത പുറത്താക്കല്‍ മുംബൈയിലെ പ്രമുഖ വ്യാപാര കുടുംബങ്ങളായ മിസ്ത്രിയും ടാറ്റയും തമ്മിലുള്ള ശീതസമരത്തിന്റെ ഫലമാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.