1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2016

സ്വന്തം ലേഖകന്‍: നികുതി വെട്ടിപ്പ്, ആപ്പിള്‍ കമ്പനിക്ക് 1300 കോടി യൂറോ പിഴ ചുമത്തി യൂറോപ്യന്‍ കമ്മീഷന്‍. ആപ്പ്‌ളിന്റെ അയര്‍ലന്‍ഡ് ശാഖക്കാണ് പിഴ ചുമത്തിയത്. ആപ്പിളിന് നികുതിയില്‍ വന്‍ ഇളവു നല്‍കി യൂറോപ്യന്‍ യൂനിയന്‍ ചട്ടങ്ങളില്‍ വെള്ളം ചേര്‍ത്തതിന്റെ പേരില്‍ ഐറിഷ് അധികൃതരും സംശയത്തിന്റെ നിഴലിലാണ്. ഇത്തരം ആരോപണങ്ങളുടെ വെളിച്ചത്തില്‍ മൂന്നു വര്‍ഷമായി ആപ്പിളിന്റെ ഇടപാടുകള്‍ അന്വേഷിച്ചു വരികയായിരുന്നു യൂറോപ്യന്‍ കമീഷന്‍.

അതേസമയം, യൂറോപ്യന്‍ കമീഷന്റെ അന്വേഷണം സ്ഥാപിത താല്‍പര്യത്തോടെയാണെന്ന് ആപ്പിള്‍ ചീഫ് എക്‌സിക്യൂട്ടിവ് ടിം കുക്ക് കുറ്റപ്പെടുത്തി. കോടികളുടെ ലാഭം നേടുന്ന ആപ്പിളിന് തുച്ഛമായ നാലു ശതമാനം നികുതി മാത്രമാണ് ഐറിഷ് അധികൃതര്‍ ചുമത്തിയത്. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 20 ശതമാനം വരെ നികുതി ഈടാക്കുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ഇത്തരമൊരു ഇളവിനു പിന്നില്‍ ദുരൂഹത നിലനില്‍ക്കുന്നതായും സൂചനയുണ്ട്.

ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ ഐറിഷ് അധികൃതര്‍ക്കും ആപ്പിളിനും അവകാശമുണ്ടായിരിക്കും. അതേസമയം, പിഴ ചുമത്താനുള്ള തീരുമാനം ശരിയായില്ലെന്ന് അമേരിക്കന്‍ ട്രഷറി വകുപ്പ് അറിയിച്ചു. സര്‍ക്കാറിന് അതീതമായ നികുതി ചുമത്തല്‍ കേന്ദ്രമായി യൂറോപ്യന്‍ കമീഷന്‍ മാറിയിരിക്കുകയാണെന്നും ട്രഷറി വകുപ്പ് കുറ്റപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.