1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2015


ഓണ്‍ലൈന്‍ സ്‌റ്റോറുകളിലൂടെ ഉത്പന്നങ്ങല്‍ വില്‍ക്കുന്നവര്‍ക്ക് മേല്‍ നികുതി ചെലുത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍. ഇബേ, പേപാല്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഉപയോഗിച്ച് വില്‍പ്പന നടത്തിയിട്ടും വാര്‍ഷിക നികുതി അടവുകളില്‍ ഇവ ഉള്‍പ്പെടുത്തുകയും ചെയ്യാത്തവര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്.

ഇബേ, പേപാല്‍ ഉള്‍പ്പെടെയുള്ള കമ്പനികളില്‍നിന്നും ഗൂഗിള്‍ പ്ലേസ്റ്റോര്‍ ആപ്പിള്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന പെയ്‌മെന്റ് വോളറ്റുകളില്‍നിന്നും സര്‍ക്കാര്‍ വിവരശേഖരണം നടത്തും.

അതേസമയം എച്ച്എംആര്‍സിക്ക് ഇത്ര വലിയ ഡേറ്റാ കൈകാര്യം ചെയ്യാനുള്ള കാര്യപ്രാപ്തിയുണ്ടോയെന്നും സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ന്നേക്കാവുന്ന പ്രശ്‌നങ്ങളെ തള്ളിക്കളയാനാകുന്നവയല്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.