1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2018

സ്വന്തം ലേഖകന്‍: അമേരിക്കയുമായി തീരുവ യുദ്ധത്തിന് ഇന്ത്യയും; ഇറക്കുമതി ചെയ്യുന്ന 30 അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50% വരെ നികുതി കൂട്ടി. നികുതി വര്‍ധിപ്പിക്കുന്ന ഉത്പന്നങ്ങളുടെ വിശദ വിവരം ഇന്ത്യ ലോക വ്യാപാര സംഘടനയെ ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, അലുമിനിയം ഉത്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്ന നികുതി അമേരിക്ക ഉയര്‍ത്തിയിരുന്നു. 24.1 കോടി ഡോളറാണ് നികുതിയായി ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക ചുമത്തിയത്.

ഇതിന് മറുപടിയായാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള നികുതിയും വര്‍ധിപ്പിച്ചത്. മോട്ടോര്‍ സൈക്കിളുകള്‍, ഇരുമ്പ്, ഉരുക്ക് ഉത്പന്നങ്ങള്‍, ബോറിക് ആസിഡ്, പയര്‍ തുടങ്ങിയയാണ് നികുതി വര്‍ധിപ്പിച്ച പ്രധാന ഉത്പന്നങ്ങള്‍. ഇതോടെ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന നികുതിക്ക് തത്തുല്യമായി അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേലും നികുതി കൂടും.

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ബദാം, ആപ്പിള്‍, ചില മോട്ടോര്‍ സൈക്കിളുകള്‍ എന്നിവ ഉള്‍പ്പെടെ 20 ഉത്പന്നങ്ങള്‍ക്ക് 10 മുതല്‍ 100 ശതമാനം വരെ നികുതി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം പിന്നീട് മാറ്റിവെച്ചു. അതിന് ശേഷമാണ് 30 ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.