1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2018

സ്വന്തം ലേഖകന്‍: രാജസ്ഥാനും തെലങ്കാനയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്; പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് കോണ്‍ഗ്രസും ബിജെപിയും. രാജസ്ഥാന്‍, തെലങ്കാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്. ഇവയടക്കം തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളിലെയും എക്‌സിറ്റ് പോള്‍ ഫലം രാത്രിയോടെ അറിയാം.

തെലങ്കാനയില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയെ (ടിആര്‍എസ്) കോണ്‍ഗ്രസ് – തെലുങ്കുദേശം വിശാലസഖ്യം നേരിടുമ്പോള്‍, രാജസ്ഥാനില്‍ ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ മല്‍സരമാണ്. കഴിഞ്ഞമാസം 12നും 20 നുമായിരുന്നു ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ്. മധ്യപ്രദേശിലും മിസോറമിലും കഴിഞ്ഞ മാസം 28നും. 5 സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ 11 നാണ്.

രാജസ്ഥാനില്‍ 200ല്‍ 199 സീറ്റുകളിലും തെലങ്കാനയില്‍ ആകെയുള്ള 119 സീറ്റിലുമാണ് തിരഞ്ഞെടുപ്പ്. രാജസ്ഥാനിലെ രാംഗഢ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ബി.എസ്.പി. സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്നു.

രാജസ്ഥാനില്‍ കഴിഞ്ഞതവണ 163 സീറ്റുകളുമായാണ് ബി.ജെ.പി. അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിന് 21 സീറ്റ് മാത്രമാണ് ലഭിച്ചത്. അതേസമയം, തെലങ്കാനയില്‍ ടി.ആര്‍.എസ്. 63 സീറ്റുമായാണ് സംസ്ഥാനത്തെ ആദ്യ സര്‍ക്കാര്‍ രൂപവത്കരിച്ചത്.

രാജസ്ഥാനില്‍ 2274 സ്ഥാനാര്‍ഥികളുടെ വിധി 4.74 കോടി ജനങ്ങള്‍ തീരുമാനിക്കും. തെലങ്കാനയില്‍ 1821 സ്ഥാനാര്‍ഥികളുടെ വിധിയെഴുതുക 2.8 കോടി ജനങ്ങളാണ്. മാവോവാദികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണാഹ്വാനം മുഴക്കിയിട്ടുള്ളതിനാല്‍ ഛത്തീസ്ഗഢിന്റെയും മഹാരാഷ്ട്രയുടെയും അതിര്‍ത്തികളില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.