1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2019

സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ നാന്‍ഗർഹർ പ്രവിശ്യയില്‍ 900 ത്തോളം ഐഎസ് തീവ്രവാദികളും അവരുടെ കുടുംബാംഗങ്ങളും അഫ്ഗാന്‍ സുരക്ഷാ സേനക്കുമുന്നില്‍ കീഴടങ്ങിയതായി റിപ്പോർട്ട്. ഇവരില്‍ 10 പേര്‍ ഇന്ത്യക്കാരാണ്.പത്ത് ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നവംബര്‍ 12നാണ് അഫ്ഗാന്‍ സേന നാന്‍ഗർഹർ പ്രവിശ്യയില്‍ ആക്രമണം തുടങ്ങിയത്. ഇവിടെ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ 93 ഐഎസ് തീവ്രവാദികള്‍ കീഴടങ്ങിയിരുന്നു ഇവരില്‍ 12 പാകിസ്താനികളാണുണ്ടായിരുന്നത്. ഇതുവരെ കീഴടങ്ങിയവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. കീഴടങ്ങിയ ഇന്ത്യക്കാരായ 10 പേരില്‍ ഭൂരിഭാഗം പേരും മലയാളികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സംഘമാണ്. ഇവരെ കാബൂളിലെത്തിച്ചിട്ടുണ്ട്.

വ്യോമാക്രമണത്തില്‍ ചിലര്‍ കൊല്ലപ്പെട്ടെങ്കിലും നാന്‍ഗർഹറില്‍ ധാരാളം ഇന്ത്യക്കാരായ ഐഎസ് തീവ്രവാദികളുണ്ടെന്നാണ് അഫ്ഗാന്‍ സുരക്ഷാ സേന പറയുന്നത്. 2016ലാണ് 12ഓളം പേര്‍ ഐഎസില്‍ ചേരാനായി കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.