1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2016

സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ പള്ളിയില്‍ പ്രാര്‍ഥനക്കിടെ ഭീകരാക്രമണം, പുരോഹിതനെ കഴുത്തറുത്ത് കൊന്നു. വടക്കന്‍ നോര്‍മാന്‍ഡിയിലെ സെന്റ് എറ്റിനീ ഡ്യു റൂവ്‌റെ പള്ളിയിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്. 84 കാരനായ പുരോഹിന്‍ ജാക്വിസ് ഹാമലാണ് കഴുത്തറക്കപ്പെട്ട് ദാരുണമായി കൊലചെയ്യപ്പെട്ടത്. ഒപ്പം ഒരു വൈദികനും രണ്ട് സന്യാസിനികളും രണ്ട് വിശ്വാസികളും ബന്ദികളാക്കപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആക്രമികളെ പൊലീസ് വെടിവെച്ചുകൊന്നു. ഗുരുതരമായി പരിക്കേറ്റ ബന്ദികളിലൊരാള്‍ ഗുരുതരാവസ്ഥയിലാണ്. ദേവാലയത്തില്‍ കുര്‍ബാന നടക്കവെയാണ് മാരകായുധങ്ങളുമായി രണ്ട് ആക്രമികള്‍ പിറകുവശത്തെ വഴിയിലൂടെ ഇരച്ചു കയറിയത്. തുടര്‍ന്ന് പുരോഹിതനും കന്യാസ്ത്രീകളും വിശ്വാസികളുമടക്കം ആറുപേരെ ബന്ദികളാക്കുകയായിരുന്നു.

ആക്രമികളില്‍നിന്ന് രക്ഷപ്പെട്ട ഒരാളാണ് സംഭവം പുറത്തറിയിച്ചത്. ഉടനെ പൊലീസ് സ്ഥലത്തത്തെി, ആക്രമികളെ വെടിവെച്ച് വീഴ്ത്തി ബന്ദികളെ മോചിപ്പിച്ചത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ ഫാദര്‍ ജാക്വസ് ഹമലിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്തെുകയായിരുന്നു.

84 പേര്‍ കൊല്ലപ്പെട്ട നീസ് ആക്രമണം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടവെയാണ് ഫ്രാന്‍സിനെ നടുക്കി അടുത്ത ആക്രമണമുണ്ടാവുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തതായി സംഭവ സ്ഥലം സന്ദര്‍ശിച്ച ഫ്രഞ്ച് പ്രസിഡന്റ് അറിയിച്ചു.

പുരോഹിതനെ ബന്ദിയാക്കി കഴുത്തറുത്തു കൊന്ന സംഭവത്തില്‍ മാര്‍പാപ്പ നടുക്കം രേഖപ്പെടുത്തി. വിശുദ്ധ സ്ഥലത്ത് നടന്ന ആക്രമണം വേദനയും ആകുലതയും ഉണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.