1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2015

തീവ്രവാദ സംശയത്തെ തുടര്‍ന്ന് നാലു പേരെ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു. 22 മുതല്‍ 47 വയസ്സുവരെയുള്ള ആളുകളെയാണ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. ഇന്നലെ പൊലീസ് പിടിയിലായ 21കാരന്റെയും 31 കാരന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയിരിക്കുന്നത്.

സിറിയയിലേക്ക് യാത്ര ചെയ്യാനുള്ള പുറപ്പാടിലായിരുന്നു ഇവരെന്നാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് പറയുന്നത്. ഇവരുടെ സിറിയയിലേക്കുള്ള യാത്രാ ഉദ്ദേശ്യം എന്താണെന്നും അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറയുന്നു.

നേരത്തെ സിറിയയിലേക്ക് യാത്ര ചെയ്ത ഒമ്പതു പേരുമായി ഇവര്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവര്‍ ഇപ്പോള്‍ റോച്ച്‌ഡെയിലില്‍ താമസമാക്കിയിരിക്കുകയാണ്.

തീവ്രവാദ നിയമത്തിന്റെ കീഴിലാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവരെ ചോദ്യം ചെയ്യുന്നതിനായി പൊലീസിന് കൈവശം വെയ്ക്കാന്‍ സാധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.