1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2016

സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ ഒരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, രാജ്യമെങ്ങും കനത്ത സുരക്ഷ. പാക് അധീന കശ്മീരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയതിന്റെ പ്രതികാരത്തിനായി ഭീകര സംഘടനകള്‍ തയ്യാറെടുക്കുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

പാക് അതിര്‍ത്തി സംരക്ഷണ സേനയായ പാക് റേഞ്ചേഴ്‌സിന്റെ യൂണിഫോമാണ് ഭീകരര്‍ ഉപയോഗിക്കുന്നതെന്നും നുഴഞ്ഞുകയറ്റത്തിനായി നിയന്ത്രണ രേഖയ്ക്കപ്പുറത്ത് ഇവര്‍ തയ്യാറെടുപ്പ് നടത്തുകയാണെന്നുമാണ് സൂചന. പാര്‍ലമെന്റ് മന്ദിരം, ഡെല്‍ഹി സെക്രട്ടേറിയേറ്റ്, അക്ഷര്‍ധാം ക്ഷേത്രം, ലോട്ടസ് ടെമ്പിള്‍ എന്നിവയാണ് ഭീകരരുടെ പ്രധാന ലക്ഷ്യങ്ങള്‍.

ആക്രണണങ്ങള്‍ക്ക് മുഖ്യമായും കോപ്പ്കൂട്ടുന്നത് ജെയ്‌ഷെ മുഹമ്മദാണെന്നാണ് വിവരങ്ങള്‍. എന്നാല്‍ ഇവര്‍ക്ക് പുറമേ മറ്റ് മൂന്ന് ഭീകരവിഭാഗങ്ങളും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തയ്യാറെടുത്തിട്ടുണ്ട്. മുംബൈ ആക്രമണത്തിന്റെ ആസൂത്രകനായ ഹാഫിസ് സയിദാണ് പുതിയ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നും ഇന്റലിജന്‍സിന് വിവരങ്ങള്‍ ലഭിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.