1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2019

സ്വന്തം ലേഖകന്‍: പ്രസവത്തിനും, അസുഖത്തെ തുടര്‍ന്നും അവധിയെടുത്ത ജീവനക്കാരെ വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ല അന്യായമായി ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ആരോപണം. പ്രസവാവധിയ്ക്കായി അപേക്ഷിച്ചതിന് തൊട്ടുപിന്നാലെ കമ്പനിയില്‍ പിരിച്ചുവിട്ടെന്നാരോപിച്ച് ടെസ്‌ല ഗിഗാ ഫാക്ടറിലിയിലെ മുന്‍ ജീവനക്കാരിയായ ഡെവോണ്‍ ബെക്കാറയാണ് രംഗത്തുവന്നത്.

2018 ഫെബ്രുവരിയില്‍ നേവാഡയിലെ സ്പാര്‍ക്‌സിലുള്ള ടെസ്‌ല ഗിഗാ ഫാക്ടറിയില്‍ ജോലിയാരംഭിച്ച ബെക്കാറയ്ക്ക് മാസങ്ങള്‍ക്ക് ശേഷം സൂപ്പര്‍വൈസറായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. ജൂലായില്‍ താന്‍ ഗര്‍ഭിണിയാണ് എന്നറിഞ്ഞചിനെ തുടര്‍ന്ന് 2019 ഫെബ്രുവരി മുതല്‍ പ്രസവാവധി വേണമെന്ന് ബെക്കാറ മാനേജ്‌മെന്റിനെ അറിയിച്ചു. എന്നാല്‍ 2018 ഡിസംബറില്‍ കമ്പനിയില്‍ നിന്നും പിരിച്ചുവിട്ടെന്ന അറിയിപ്പാണ് ബെക്കാറയ്ക്ക് ലഭിച്ചത്.

അതായത് പ്രസവാവധിയില്‍ പ്രവേശിക്കാന്‍ 28 ആഴ്ച ബാക്കിനില്‍ക്കെ ബെക്കാറയ്ക്ക് തന്റെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നഷ്ടമാവുകയും വരുമാനമാര്‍ഗം നിലയ്ക്കുകയും ചെയ്തു. ബെക്കാറ ജോലിയില്‍ മോശമായിരുന്നതിനെ തുടര്‍ന്നാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത് എന്നാണ് ടെസ്ല അധികൃതര്‍ പറയുന്നത്.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സമാനമായ നിരവധി പരാതികളാണ് ടെസ്?ലെയ്‌ക്കെതിരെ ഉയര്‍ന്നുവന്നത്. അന്യായമായി പിരിച്ചുവിടല്‍, തൊഴില്‍ സാഹചര്യം, വംശീയ വിവേചനം, ലൈംഗികാതിക്രമം തുടങ്ങിയ ആരോപണങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.

ടെസ്‌ലയിലെ നിരവധി ജീവനക്കാര്‍ തങ്ങളെ അന്യാമായാണ് പിരിച്ചുവിട്ടതെന്ന ആരോപണം കമ്പനിയ്‌ക്കെതിരെ ഉന്നയിക്കുന്നുണ്ട്. മാത്രമല്ല അസുഖമുള്ള ദിവസങ്ങളില്‍ അവധിയെടുക്കുന്നതിന് ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്ന ഭീഷണിയുമുണ്ടെന്ന് ചില കമ്പനി ജീവനക്കാര്‍ പറയുന്നുവെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

അസുഖ ബാധിതനായ ഭര്‍ത്താവിനെ വിളിക്കാന്‍ സൂപ്പര്‍വൈസറില്‍ നിന്നും ഫോണ്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചിട്ടും ജോലിസമയത്തെ ഫോണ്‍ ഉപയോഗം ആരോപിച്ച് മാഗി അറാന്‍ഡ എന്ന യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. അറാന്‍ഡയുടെ ഭര്‍ത്താവ് കാര്‍ലോസ് അറാന്‍ഡയും ടെസ്‌ലയിലെ ജീവനക്കാരനായിരുന്നു അസുഖത്തെ തുടര്‍ന്ന് അവധിക്കപേക്ഷിച്ച അദ്ദേഹത്തേയും കമ്പനി അന്യായമായി പിരിച്ചുവിടുകയായിരുന്നുവെന്ന് അറാന്‍ഡ പറയുന്നു.

അറാന്‍ഡയെ പിരിച്ചുവിട്ടത് മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണെന്നും കാര്‍ലോസ് അറാന്‍ഡയെ പിരിച്ചുവിട്ടത് കമ്പനി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണെന്നും ടെസ് ല വക്താവ് പറഞ്ഞു.

ജീവനക്കാര്‍ അസുഖങ്ങള്‍ക്ക് അവധിയെടുക്കുന്നത് തടയുന്നതിനും അവര്‍ക്ക് പ്രൊമോഷന്‍ നിഷേധിക്കുന്നതിനുമായി പോയിന്റ് സിസ്റ്റം അറ്റന്‍ഡന്‍സ് സംവിധാനമാണ് കമ്പനി പിന്തുടരുന്നതെന്ന് കമ്പനിയിലെ ഇപ്പോഴുള്ള ജീവനക്കാര്‍ പറയുന്നു. അതായത് ആറ് മാസക്കാലയളവില്‍ 4.5 ദിവസം അവധിയെടുത്താല്‍ പോലും ജീവനക്കാരെ കമ്പനിയ്ക്ക് പിരിച്ച് വിടാം. ഇക്കാര്യം ദി ഗാര്‍ഡിയന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.