1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2015

റോഡിലൂടെ നടക്കുമ്പോള്‍ മൊബൈലില്‍ മെസേജ് അയക്കുകയും ചാറ്റ് ചെയ്യുകയും ചെയ്യുന്നവരാണ് നമ്മള്‍ എല്ലാവരും. എന്നാല്‍, അങ്ങനെ ചെയ്യരുതെന്നുള്ള ഗുണപാഠമാണ് ഈ വാര്‍ത്ത നല്‍കുന്നത്. മൊബൈലില്‍ നോക്കി റോഡിലൂടെ നടക്കുന്നതിന് ഇടയില്‍ ഓടയില്‍ കാലുകുടുങ്ങിയ കൗമാരക്കാരിയെ ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഒടുവില്‍ രക്ഷിച്ചത്. ചൈനയിലാണ് സംഭവിച്ചത് എന്ന് ഓര്‍ത്ത് ആശ്വസിക്കേണ്ട. സൂക്ഷിച്ചില്ലെങ്കില്‍ നമ്മള്‍ക്കൊക്കെ സംഭവിക്കാന്‍ സാധ്യതയുള്ള ഒന്നാണിത്.

വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലാണ് സംഭവം. മ്യാനിയാന്‍ഗ് പട്ടണത്തിലൂടെ മൊബൈലില്‍ ചാറ്റ് ചെയ്ത് അശ്രദ്ധമായി നടന്നുനീങ്ങിയ കൗമാരക്കാരി അബദ്ധത്തില്‍ ഓടയുടെ മുകളില്‍ വെച്ചിരിക്കുന്ന ഗ്രില്ലില്‍ കാല് കുടങ്ങുകയായിരുന്നു.

തഓടിക്കൂടിയ നാട്ടുകാരും യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തി 45 മിനിട്ടുകള്‍ക്ക് ശേഷമാണ് യുവതിയെ പുറത്തെടുത്തത്. ഗ്രില്ല് മുറിച്ചെടുത്താണ് രക്ഷാ പ്രവര്‍ത്തകര്‍ യുവതിയുടെ കാല് പുറത്തെടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.