1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2015

ആസ്വാദകരെ സംഗീതത്തിന്റെ ഒരു പുതുലോകതേക്ക് കൂട്ടിക്കൊണ്ടുപോയി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ഒക്കെ ചെയയുന്ന ഒരു മാജിക്കല്‍ ട്രൂപ്പാണ് തൈക്കൂടം ബ്രിഡ്ജ്. ഇന്ത്യയിലെ മികച്ച ബാന്റ് ആയി മാറിയ തൈക്കൂടം ബ്രിഡ്ജ് ഷോ സൗത്ത് ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും നിരവധി ഷോ ഇതിനോടകം കാഴ്ചവെച്ചു. ഓസ്‌ട്രെലിയ നുസീലണ്ട് എന്നീ രാജ്യങ്ങള്‍ക്ക് ശേഷം യു കെ യിലെകും റസ്റ്റ് ഓഫ് യൂറോപ്പിലേക്കും വരുന്നു . യു കെ യിലെ പ്രമുഘ ഈവെന്റ് മാനെജ്‌മെന്റ് ഗ്രൂപ്പ് ആയ കുഷ്‌ലോഷ് ആണ് യു കെ യിലും റെസ്റ്റ് ഓഫ് യൂറോപ്പിലും ഈ കലാവിരുന്ന് 2015 ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഒരുക്കുന്നത്.

ഗോവിന്ദ് മേനോന്‍ സിദ്ധാര്‍ഥ് മേനോന്‍ എന്നീ സഹോദരന്മാര്‍ ചേര്‍ന്ന് രൂപം കൊടുത്ത തൈക്കൂടം ബ്രിഡ്ജ് എന്ന ഇന്ത്യന്‍ മ്യൂസിക് ബാന്‍ഡ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ലോകമെങ്ങുമുള്ള പുതു തലമുറ സംഗീത പ്രേമികള്‍ക്കിടയില്‍ വന്‍ തരംഗം ആയി മാറി. തൈക്കൂടം ബ്രിഡ്ജ്‌ന്റെ ഫിഷ് റോക്ക്, ശിവ , ചത്തെ എനീ ആല്‍ബങ്ങള്‍ സോഷ്യല്‍ മീഡിയ യിലും യുറ്റൂബിലും വൈറല്‍ ഹിറ്റ് ആയി മാറി. തൈക്കൂടം ബ്രിഡ്ജ് ന്റെ വന്‍ ഹിറ്റുകളായ ഫിഷ് റോക്കും ഇംഗ്ലീഷ് മലയാളം തമിഴ് ഹിന്ദി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുമായ് വേറിട്ട ശൈലിയില്‍ പെര്‍ഫൊം ചെയയുന്ന 18 പ്രശസ്ത്ത കലാകാരന്മാരാണ് ഈ ഷോയില്‍ പങ്കെടുക്കുന്നത് .മ്യൂസിക് മോജോ എന്ന പ്രശസ്ത ഷോ യിലും ഏറ്റവുമധികം ആരാധകരുള്ള ബാന്‍ഡ് ആണ് തൈക്കൂടം ബ്രിഡ്ജ്. ഫേസ്ബുക്കില്‍ 6 ലക്ഷത്തോളം ആരാധകര്‍ ഉള്ള ഇവരുടെ പാട്ടുകള്‍ യുറ്റുബില്‍ 25 ലക്ഷം ആളുകള്‍ കണ്ടു കഴിഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന 18 പ്രൊഫഷണലുകള്‍ സംഗീതം എന്ന ഒറ്റ വികാരത്തില്‍ ഒന്നിച്ചു ചേര്‍ന്നപ്പോള്‍ ലോകമെങ്ങുമുള്ള സംഗീത പ്രേമികള്‍ക്ക് തൈക്കൂടം ബ്രിഡ്ജ് എന്ന മികച്ച ബാന്‍ഡ് പിറന്നു .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.