1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2018

സ്വന്തം ലേഖകന്‍: ‘ഇനിയാരെയാണ് ഉണരുമ്പോള്‍ ഞാനുമ്മ വയ്ക്കുക,’ ലോകത്തിന്റെ കണ്ണു നനയിച്ച് തായ്‌ലന്‍ഡ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച സമല്‍ കുനാന്റെ ഭാര്യയുടെ കുറിപ്പ്. ഗുഹയില്‍ കുടുങ്ങിയ കുട്ടികളേയും ഫുട്‌ബോള്‍ കോച്ചിനേയും രക്ഷപ്പെടുത്തുന്നതിനിടെ മരിച്ച മുങ്ങല്‍ വിദഗ്ധന്‍ സമന്‍ കുനാന്റെ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം ഫോട്ടോകളും പോസ്റ്റുകളുമാണ് വൈറലാകുന്നത്.

മരണശേഷം ഭര്‍ത്താവിനെ ഓര്‍ത്ത് വെലീപോന്‍ കുനാന്‍ കുറിച്ചിട്ട വരികളാണ് ഏവരുടേയും കണ്ണ് നനയിച്ചിരിക്കുന്നത്. ‘ഹൃദയം പോലെ പ്രിയപ്പെട്ടവനേ. നീ നഷ്ടപ്പെട്ടിരിക്കുന്നു.. ഇനിയാരെയാണ് ഉണരുമ്പോള്‍ ഞാനുമ്മ വയ്ക്കുക…’ സമന്റെ ഫോട്ടോകള്‍ക്കൊപ്പം വെലീപോന്‍ കുറിക്കുന്നു. ഭര്‍ത്താവിനൊപ്പം ചെലവഴിച്ച നല്ല നിമിഷങ്ങള്‍ പങ്കിടാനും അവര്‍ മറന്നില്ല.

ആയിരങ്ങളാണ് ആശ്വാസ വാക്കുകളുമായി വെലീപോന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ കമന്റ് ചെയ്യുന്നത്. സമന്റെ മരണത്തിന് തങ്ങള്‍ കാരണമായി എന്ന് ഒരിക്കലും ചിന്തിക്കരുതെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളോട് വെലീപോന്‍ പറഞ്ഞു. സമനാണ് യഥാര്‍ത്ഥ ഹീറോയെന്നും ലോകത്തെ തന്നെ മുള്‍മുനയില്‍ നിര്‍ത്തിയ 17 ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തെ ചരിത്രം ഓര്‍ക്കേണ്ടത് സമനിലൂടെയാണെന്ന് സഹപ്രവര്‍ത്തകരും വ്യക്തമാക്കുന്നു.

ഗുഹയിലെ കുട്ടികളുടെയാണ് 38കാരനായ സമന്‍ മരിച്ചത്. ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ക്ക് ഓക്‌സിജന്‍ നല്‍കി തിരികെ വരുന്നതിനിടയില്‍ തന്റെ പക്കലുണ്ടായിരുന്ന ഓക്‌സിജന്‍ തീര്‍ന്നതോടെയാണ് സമന്‍ ശ്വാസം മുട്ടി മരിച്ചത്. ഇപ്പോള്‍ അപകടം നടന്ന ഗുഹയ്ക്ക് സമീപം സമന്റെ ഓര്‍മ്മയ്ക്കായി പ്രതിമ പണിയാനാണ് പുതിയ തീരുമാനം. 2006 ലാണു സമന്‍ സേനയില്‍ നിന്ന് വിരമിച്ച് സുവര്‍ണഭൂമി വിമാനത്താവളത്തില്‍ ജോലിയില്‍ പ്രവേശിച്ചത്.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.