1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2016

സ്വന്തം ലേഖകന്‍: തന്മാത്രയുമായി സംവിധായകന്‍ ബ്ലസി ബോളിവുഡിലേക്ക്, താര പ്രഖ്യാപനം ഉടന്‍. മലയാളത്തില്‍ മികച്ച വിജയം നേടിയ തന്മാത്ര ഹിന്ദിയില്‍ നിര്‍മ്മിക്കുന്ന കാര്യം ദമ്മാം മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ വച്ചാണ് ബ്ലസി വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ താരനിര്‍ണയം പുരോഗമിക്കുന്നതായും ബ്ലസി പറഞ്ഞു.

സെക്രട്ടറിയേറ്റ് ജീവനക്കാരനായ രമേശന്‍ അല്‍ഷിമേഴ്‌സ് ബാധിതനാകുന്ന പ്രമേയവുമായി 2005 ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍ ഹിറ്റായിരുന്നു. ആ വര്‍ഷത്തെ അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും തന്മാത്ര സ്വന്തമാക്കി. മോഹന്‍ലാലിനെ മികച്ച നടനായും ബ്ലസിയെ മികച്ച സംവിധായകനായും തെരഞ്ഞെടുത്തു. ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും തന്മാത്ര നേടിയിരുന്നു.

കളിമണ്ണിന് ശേഷം പൃഥിരാജ് നായകനാകുന്ന ആട് ജീവിതം എന്ന ചിത്രമാണ് ബ്ലസി ചെയ്യാനിരുന്നത്. ത്രിഡി മികവോടെ ആട് ജീവിതം 2017 ല്‍ തീയറ്ററുകളില്‍ എത്തിക്കാനാണ് ബ്ലസിയുടെ ശ്രമം. എന്നാല്‍ ആട് ജീവിതത്തിന് മുമ്പ് തന്മാത്രയുടെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.