1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2017

മജു പെക്കല്‍: സീറോ മലബാര്‍ സഭയുടെ യുവജന സംഘടന യൂത്ത് ഇഗ്ഗ്‌നെറ് നു വേണ്ടി ഫാദര്‍ ബിനോജ് മുളവരിക്കല്‍ ഡബ്ലിനില്‍ നടത്തുന്ന ‘THE BURNING BUSH’ യുവജന ധ്യാനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡബ്ലിന്‍ ടാലയില്‍ ബോഹ്!ര്ണബ്രീനയില്‍ ഉള്ള പ്രകൃതി രമണീയമായ സെന്റ് ആന്‍സ് പള്ളിയില്‍ വച്ച് ഈ മാസം 25 വെള്ളിയാഴ്ചയും 26 ശനിയാഴ്ചയും ആണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഈ യുവജന ധ്യാനത്തില്‍ 13 വയസിനു മുകളില്‍ ഉള്ള യുവജനങ്ങള്‍ക്ക് പങ്കെടുക്കാവുന്നതാണ്. 17 വയസിനു താഴെയുള്ള യുവജനങ്ങള്‍ മാതാ പിതാക്കളുടെ സമ്മതത്തോടെ വേണം പങ്കെടുക്കുന്നത്. രണ്ടു ദിവസവും ധ്യാനം രാവിലെ 9.30 നു ആരംഭിച്ചു വൈകിട്ട് 5.00 മണിക്ക് അവസാനിക്കുന്നതാണ്. ധ്യാനത്തില്‍ പങ്കെടുക്കുന്നതിനായി ഇനിയും പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്കു www.്യെൃomalabar.ie എന്ന വെബ്‌സൈറ്റില്‍ വ്യാഴാഴ്ച വരെ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വ്യാഴാച്ചയ്ക്കു ശേഷം ധ്യാനം നടക്കുന്ന പള്ളിയില്‍ രെജിസ്‌ട്രേഷന്‍ പരിമിതമായേ അനുവദിക്കുകയുള്ളൂ.

ഫാദര്‍ ബിനോജ് മുളവരിക്കേല്‍ സീറോ മലബാര്‍ സഭയുടെ യൂറോപ്പിലെ യൂത്ത് കോഓര്‍ഡിനേറ്റര്‍ ആയി ഇറ്റലിയില്‍ സേവനം അനുഷ്ഠിക്കുന്ന വിശിഷ്ട വ്യക്തിത്വം ആണ്. അദ്ദേഹത്തിന്റേതായി അനേകം ക്രിസ്തീയ ഭക്തിഗാന ആല്‍ബങ്ങള്‍ ഇന്ന് പ്രചാരത്തിലുണ്ട്.

ഒരു സംഗീതാത്മക ധ്യാനത്തില്‍ പങ്കെടുത്തു വ്യക്തിത്വ വികാസവും ആത്മീയ പരിപോഷണവും നേടുവാന്‍ എല്ലാ യുവജനങ്ങളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു എന്ന് സീറോ മലബാര്‍ ചാപ്ലൈന്‍സ് ഫാദര്‍ ജോസ് ഭരണികുളങ്ങരയും ഫാദര്‍ ആന്റണി ചീരംവേലിലും അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.