1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2018

സ്വന്തം ലേഖകന്‍: കുടിയേറ്റം തടഞ്ഞില്ലെങ്കില്‍ അഞ്ചു പൈസ ധനസഹായം തരില്ല; മധ്യ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ട്രംപ്. യുഎസിലേക്കു കുടിയേറാമെന്ന മോഹത്തില്‍ പുറപ്പെട്ട 1600 അംഗ സംഘത്തെ തടഞ്ഞില്ലെങ്കില്‍ എല്ലാവിധ ധനസഹായവും നിര്‍ത്തിവയ്ക്കുമെന്ന് മധ്യഅമേരിക്കയിലെ ഹോണ്ടുറാസ്, ഗ്വാട്ടിമാല, എല്‍സാല്‍വദോര്‍ എന്നീ രാജ്യങ്ങള്‍ക്കാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്കിയത്.

ഹോണ്ടുറാസില്‍നിന്ന് യാത്രതിരിച്ച കുടിയേറ്റസംഘം ഗ്വാട്ടിമാലവഴി അമേരിക്കന്‍ അതിര്‍ത്തിയിലെത്താമെന്നാണു മോഹിക്കുന്നത്. തിങ്കളാഴ്ച ഗ്വാട്ടിമാലയിലെത്തിയ സംഘത്തിന്റെ നേതാക്കളിലൊരാള്‍ അറസ്റ്റിലായെങ്കിലും ശേഷിക്കുന്നവര്‍ യാത്ര തുടരുകയാണ്. മൂന്നു രാജ്യങ്ങളുടെയും നേതൃത്വത്തെ വിവരം അറിയിച്ചതായി ട്രംപ് പറഞ്ഞു.

നിയമവിരുദ്ധമായി അമേരിക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയോ സഹായിക്കുകയോ ചെയ്താല്‍ ഇനി മുതല്‍ ധനസഹായം ഉണ്ടാവില്ല. അമേരിക്കയില്‍ പ്രവേശിക്കുന്നവരെ അറസ്റ്റ് ചെയ്തു തടവിലിട്ട് തിരിച്ചയയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. ഗ്വാട്ടിമാലയ്ക്ക് 2480 ലക്ഷം ഡോളര്‍, ഹോണ്ടുറാസ് 1750 ലക്ഷം, എല്‍സാല്‍വദോര്‍ 1150 ലക്ഷം എന്നിങ്ങനെയാണ് കഴിഞ്ഞ വര്‍ഷത്തെ യുഎസിന്റെ ധനസഹായത്തിന്റെ കണക്കുകള്‍.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.