1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2019

സ്വന്തം ലേഖകന്‍: ലോകത്തെ ഇപ്പോഴും ഉത്തരമില്ലാതെ കുഴയ്ക്കുന്ന ചോദ്യമാണ് മലേഷ്യന്‍ വിമാനത്തിന് എന്തുസംഭവിച്ചു എന്നത്. കാണാതായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ കൃത്യമായി ഉത്തരം കണ്ടെത്താനോ യാത്രക്കാര്‍ക്ക് എന്തുസംഭവിച്ചെന്ന് വ്യക്തമാക്കാനോ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ അമ്പരപ്പിക്കുന്ന ഒരു നിഗമനവുമായി എത്തിയിരിക്കുകയാണ് ടിം ടെര്‍മിനി എന്ന എവിയേഷന്‍ സെക്യൂരിറ്റി വിദഗ്ദന്‍. മലേഷ്യന്‍ വിമാനം എംഎച്ച് 370 (MH370) കാണാതായതിനു പിന്നില്‍ ടിക്കറ്റില്ലാത്ത അനധികൃതമായി യാത്ര ചെയ്ത ആളായിരിക്കാമെന്നാണ് കണ്ടെത്തല്‍.

വിമാനം കാണാതയാതിന് പിന്നില്‍ നാലു ഹൈജാക്കിങ് സാധ്യതകളാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. യാത്രക്കാരില്‍ ആരെങ്കിലും ഒരാള്‍, വിമാനത്തിലെ ജീവനക്കാര്‍, വിമാനത്തില്‍ കടന്നുകൂടിയ അനധികൃത യാത്രക്കാരന്‍, ഹാക്ക് ചെയ്ത് വിമാനത്തിന്റെ നിയന്ത്രണം നിലത്തു നിന്ന് ആരെങ്കിലും കൈക്കലാക്കിയത്. ഇതില്‍ ടിക്കറ്റില്ലാത്ത അനധികൃതയാത്രക്കാരന്റെ സാന്നിധ്യത്തിന് സാധ്യത കൂടുതല്‍ എന്നാണ് ടിം ടെര്‍മിനി പറയുന്നത്.

ആരും അറിയാതെ വിമാനത്തില്‍ കയറികൂടിയ അനധികൃത യാത്രക്കാരനായതുകൊണ്ടായിരിക്കാം അപകടത്തെപ്പറ്റി ഇതുവരെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്തതെന്നും ഇവര്‍ വാദിക്കുന്നു. എന്നാല്‍ ഈ അഭിപ്രായം ശരിയാവാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വിമാനം കാണാതായതിന് പിന്നില്‍ പൈലറ്റാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഒരു വിഭാഗം. പൈലറ്റായിരുന്ന സഹാരി അഹമ്മദ് ഷാ നടപ്പിലാക്കിയ സങ്കീര്‍ണ്ണമായ ‘ആത്മഹത്യാകൂട്ടക്കൊലപാതക ശ്രമമാണെന്നാണ് അവര്‍ വാദിക്കുന്നത്. 293 യാത്രക്കാരുമായി യാത്രതിരിച്ച വിമാനമാണ് 2014 മാര്‍ച്ച് എട്ടിനു കാണാതായത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.