1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2015

ഇംഗ്ലണ്ടിലും വെയ്ല്‍സിലും നടന്ന പൊലീസ് കസ്റ്റഡി മരണങ്ങളില്‍ ആഭ്യന്തര സെക്രട്ടറി തെരേസ മെയ് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചു. മരണം സംഭവിച്ചിട്ടില്ലാത്ത കസ്റ്റഡി മര്‍ദ്ദനങ്ങളെക്കുറിച്ചും അന്വേഷണം നടത്തും. കസ്റ്റഡി മര്‍ദ്ദനം, മരണം എന്നിവയെക്കുറിച്ച് പരാതിയുണ്ടായപ്പോള്‍ കൈക്കൊണ്ട നടപടികളെക്കുറിച്ചും അന്വേഷിക്കും.

പൊലീസ് കസ്റ്റഡി മരണങ്ങളെക്കുറിച്ച് നേരത്തെ പൊലീസ് തന്നെ അന്വേഷണം നടത്തുകയും നിരവധി പ്രധാനപ്പെട്ട കാര്യങ്ങളും വിസ്മരിക്കുകയും ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാരിതര സംഘടനകളും സന്നദ്ധ സംഘടനകളും പരാതി ഉന്നയിച്ചിരുന്നു.

ജയിലില്‍ കഴിയുന്ന ആളുകളുടെ മാനസിക ആരോഗ്യ പ്രശ്‌നങ്ങളും പിരിമുറുക്കങ്ങളും ഉള്‍പ്പെടെ പൊലീസ് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കുന്നുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും സ്വതന്ത്ര അന്വേഷണത്തിന് വിധേയമാക്കും.

പൊലീസ് കസ്റ്റഡിയിലും മറ്റും മരിച്ച ആളുകളുടെ ബന്ധുക്കള്‍ക്കുള്ള പരാതികളും അന്വേഷണസംഘം പരിശോധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.