1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2018

സ്വന്തം ലേഖകന്‍: പ്രതിസന്ധികളില്‍പ്പെട്ട് വലയുന്ന എന്‍എച്ച്എസിനെ കരകയറ്റാന്‍ കൂടുതല്‍ ധനസഹായം; നിര്‍ണായക നീക്കവുമായി പ്രധാനമന്ത്രി തെരേസാ മേയ്. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയന് നല്‍കുന്ന പണം വകമാറ്റി എന്‍എച്ച്എസിന് അനുവദിക്കാന്‍ പ്രധാന്മന്ത്രിയുടെ ഓഫീസ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

നേരത്തെ യൂറോപ്യന്‍ യൂണിയന് നല്‍കുന്ന പണം എന്‍ എച്ച് എസിനായി നല്‍കുമെന്ന് ബ്രെക്‌സിറ്റ് ഹിതപരിശോധനാ സമയത്തുതന്നെ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍, ഹിതപരിശോധനയ്ക്കു ശേഷം ഈ വാഗ്ദാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയി.

ശൈത്യകാലം തുടങ്ങുന്നതോടെ ജീവനക്കാരുടെ കുറവും മറ്റു പ്രശ്‌നങ്ങളും എന്‍എച്ച്എസിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുമെന്നാണ് സൂചന. രോഗികളുടെ എണ്ണം കൂടുന്നതോടെ ശസ്ത്രക്രിയകള്‍ അടക്കമുള്ള മിക്ക ചികിത്സകളും ഒഴിവാക്കുകയും ചെയ്യേണ്ടിവരും.

എന്നാല്‍, നിലവില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ ഉയരുന്ന എതിര്‍പ്പുകളെല്ലാം അവഗണിച്ചാണ് തെരേസാ മേയുടെ നീക്കം. എന്‍എച്ച്എസിനായി വകയിരുത്തുന്ന പണം പ്രതിവര്‍ഷം മൂന്ന് ശതമാനം വീതം വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. യൂറോപ്യന്‍ യൂണിയന്‍ മെംബര്‍ഷിപ്പ് തുക കൊടുക്കുന്നത് അവസാനിക്കുന്നതോടെ മിച്ചംവരുന്ന തുക ഉപയോഗിച്ചാകും ഇത്.

ബ്രെക്‌സിറ്റും, എന്‍എച്ച്എസും തമ്മില്‍ നേരിട്ട് ബന്ധപ്പെടുത്താന്‍ അനുവദിക്കില്ലെന്ന ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് ഉള്‍പ്പെടെയുള്ളവരുടെ നിലപാടിനെതിരാണ് പ്രധാനമന്ത്രിയുടെ നീക്കം ബ്രെക്‌സിറ്റ് മന്ത്രിമാരായ ബോറിസ് ജോണ്‍സണ്‍, മൈക്കിള്‍ ഗോവ് തുടങ്ങിയവരുടെ പിന്തുണയും തെരേസാ മേയ്ക്കുണ്ട്. എന്‍എച്ച്എസിന്റെ 70 മത് വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ ലഭിക്കുന്ന അധിക ധനസഹായം ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനാണ് പ്രധാനമായും ഉപയോഗിക്കുക എന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.