1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2019

സ്വന്തം ലേഖകന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിന്റെ ആദ്യ റൗണ്ടില്‍ മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ ഒന്നാമത്. പാര്‍ട്ടിയില്‍ വിമത പരിവേഷമുള്ള ബോറിസ് ജോണ്‍സണ്‍ 313 ല്‍ 114 വോട്ട് നേടിയാണ് ഏറ്റവും മുന്നിലെത്തിയത്.

ബാക്കിയുള്ള 9 സ്ഥാനാര്‍ഥികളില്‍ 43 വോട്ട് നേടി വിദേശകാര്യ സെക്രട്ടറി ജെറിമി ഹണ്ടും 37 വോട്ട് നേടി പരിസ്ഥിതി സെക്രട്ടറി മൈക്കിള്‍ ഗോവും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. മാര്‍ക്ക് ഹാര്‍പര്‍, ആന്‍ഡ്രിയ ലെഡ്‌സം, എസ്തര്‍ മക്‌വേ എന്നിവര്‍ രണ്ടാം റൗണ്ടിലേക്ക് കടക്കാന്‍ ആവശ്യമായ മിനിമം വോട്ട് പോലും നേടാനാകാതെ പുറത്തായി.

മുന്‍ ബ്രെക്‌സിറ്റ് സെക്രട്ടറി ഡോമിനിക് റാബ് (27), ആഭ്യന്തര സെക്രട്ടറി സാജിദ് ജാവേദ് (23), ആരോഗ്യ സെക്രട്ടറി മാറ്റ് ഹാനോക് (20), രാജ്യാന്തര വികസന സെക്രട്ടറി റോറി സ്റ്റുവര്‍ട്ട് (19) എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്. മിനിമം വോട്ട് 17 ആണ്. പുറത്തായ ആന്‍ഡ്രിയ ലെഡ്‌സത്തിന് പതിനൊന്നും മാര്‍ക്ക് ഹാര്‍പറിന് പത്തും എസ്‌തേര്‍ മക്‌വേയ്ക്ക് ഒമ്പതും വോട്ടാണ് ലഭിച്ചത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല