1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2016

അപ്പച്ചന്‍ കണ്ണഞ്ചിറ: ബ്രോംലി സിറോമലബാര്‍ മാസ്സ് സെന്ററിന്റെ നേതൃത്വത്തില്‍ തിരുന്നാള്‍ ആഘോഷം ജൂലൈ 16 ന് ശനിയാഴ്ച ഭക്ത്യാദര പൂര്‍വ്വം കൊണ്ടാടുന്നു.വിശ്വാസത്തില്‍ നമ്മുടെ പിതാവായ വിശുദ്ധ തോമാശ്ലീഹയുടെയും ഭാരത സഭയുടെ മദ്ധ്യസ്ഥരും വിശുദ്ധരുമായ അല്‍ഫോന്‍സാമ്മയുടെയും,ചാവറ കുര്യാക്കോസ്ഏലിയാസ് പിതാവിന്റെയും, എവുപ്രാസിയഅമ്മയുടെയും നാമധേയത്തില്‍ നടത്തപ്പെടുന്ന സംയുക്ത തിരുന്നാളിന് മുഖ്യ കാര്‍മികത്വം വഹിക്കുന്നത് ഫാ.ജോയി വയലിലാണ്.ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ തിരുന്നാള്‍ സന്ദേശം നല്‍കുന്നതായിരിക്കും.

ബ്രോംലിയില്‍ ജൂലൈ 16ന് ശനിയാഴ്ച രാവിലെ 11:00ന് കൊടിയേറ്റൊടുകൂടി തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.11:10 ന് പ്രസുദേന്തി വാഴ്ചയും തുടര്‍ന്ന് ബ്രോംലി സെന്റ് ജോസഫ് പള്ളിയില്‍ നടത്തപ്പെടുന്ന ആഘോഷമായ തിരുന്നാള്‍ സമൂഹ ബലിയില്‍ ഫാ.ജോയി വയലില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍, ചാപ്ലൈന്‍ ഫാ.സാജു പിണക്കാട്ട് തുടങ്ങിയവര്‍ സഹ കാര്‍മ്മികരായിരിക്കും.പരിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് 12:45 നു ലദീഞ്ഞും 13:00 നു തിരുന്നാള്‍ പ്രദക്ഷിണവും നടക്കും.

ഉച്ച ഭക്ഷണത്തിനു ശേഷം മതബോധന സ്‌കൂള്‍ വാര്‍ഷീക ആഘോഷം നടത്തപ്പെടും.

തിരുന്നാളില്‍ പങ്കെടുത്ത് വിശുദ്ധരുടെ മദ്ധ്യസ്ഥംവഴി അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ബ്രോംലി സിറോമലബാര്‍ സെന്റര്‍ ചാപ്ലൈന്‍ സാജു പിണക്കാട്ടച്ചന്‍ ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

തിരുന്നാള്‍ ദിനത്തില്‍ കഴുന്നും,മുടിയും എടുക്കുന്നതിനും, അടിമ വെക്കുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്. ഫ്രീ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

തിരുന്നാളിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്:സിബി മാത്യു (കൈക്കാരന്‍) 07412261169,ബിജു ചാക്കോ (കൈക്കാരന്‍ )07794778252 എന്നിവരുമായി ബന്ധപ്പെടുക.

വിലാസം: സെന്റ് ജോസഫ് കാത്തലിക്ക് ചര്‍ച്ച്, 1 ഓര്‍ക്കാര്‍ഡ് റോഡ് ബി.ആര്‍1 2 പീ.ആര്‍, ബ്രോംലി,ലണ്ടന്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.