1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2016

സ്വന്തം ലേഖകന്‍: കുടിക്കുമ്പോള്‍ ദൈവത്തെ ഓര്‍ക്കാത്ത ജോപ്പന്‍, മമ്മൂട്ടി ചിത്രമായ തോപ്പില്‍ ജോപ്പന്റെ രണ്ടാമത്തെ ടീസറെത്തി. തപ്പാനക്കു ശേഷം മമ്മൂട്ടി, ജോണി ആന്റണി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ വീണ്ടും അച്ചായന്‍ കഥാപാത്രമായി എത്തുകയാണ്. ഒരു നല്ല കാര്യത്തിന് പോവുകയല്ലെ. ദൈവത്തെയോര്‍ത്ത് കുടിക്കല്ലെ എന്ന അമ്മയുടെ ഉപദേശത്തിനുള്ള ജോപ്പന്റെ മറുപടിയാണിത്. തോപ്പില്‍ ജോപ്പന്‍ എന്ന കഥാപാത്രത്തിന്റെ സവിശേഷതകളിലേയ്ക്ക് വെളിച്ചം വീശുന്നതാണ് രണ്ടാം ടീസര്‍. ചിത്രത്തിലെ നായിക മംമ്തയെ അവതരിപ്പിക്കുന്ന ആദ്യ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായിരുന്നു. ഓര്‍ഡിനറി, മധുരനാരങ്ങ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിഷാദ് കോയയുടെതാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. റഫീക്ക് അഹമ്മദ്, നിഷാദ് അഹമ്മദ് രചിച്ച ഗാനങ്ങള്‍ക്ക് വിദ്യാസാഗറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സനോജ് വേലായുധന്‍ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.