1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2015

ചൊവ്വാഴ്ച്ച ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചരിത്ര പ്രധാനമായ വോട്ടെടുപ്പില്‍ ഒരു കുട്ടിക്ക് മൂന്ന് മാതാപിതാക്കള്‍ ആകാമെന്ന നിയമം പാസായി. മൂന്ന പേരുടെ ഡിഎന്‍എ ഉപയോഗിച്ച് കൂട്ടിയെ ജനിപ്പിക്കുന്നത് നിയമവിധേയമാക്കിയ ആദ്യരാജ്യമാണ് ബ്രിട്ടണ്‍. സൂത്രകണികാ ദാനം പ്രായോഗികമാക്കാനും പാരമ്പര്യ രോഗങ്ങള്‍ക്ക് തടയിടാനും ഇതുവഴിയായി സാധിക്കും.

ഈ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി തന്നെ ഇതേക്കുറിച്ചുള്ള ചര്‍ച്ചകളും ബ്രിട്ടണില്‍ സജീവമായിരുന്നു. മൂന്ന് മാതാപിതാക്കളുള്ള കുട്ടികള്‍ എന്നത് ധാര്‍മ്മികമായി ശരിയാണോ, സന്മാര്‍ഗമാണോ തുടങ്ങിയ ചോദ്യങ്ങളായിരുന്നു സജീവമായി ഉയര്‍ന്ന് കേട്ടിരുന്നത്. എന്നാല്‍ ഈ ആശങ്കകള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അകത്തളങ്ങളില്‍ പ്രതിഫലിച്ചില്ല. 128ന് എതിരെ 382 വോട്ടുകള്‍ക്കാണ് ഹൗസ് ഓഫ് കോമണ്‍സ് നിയമം പാസാക്കിയത്.

ഇനി ഇത് നിയമാകുന്നതിന് മുന്നോടിയായി ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ മേല്‍സഭയായ ഹൗസ് ഓഫ് ലോര്‍ഡ്‌സിലും വോട്ടിംഗിനിടും.

അതേസമയം നിയമം പാസാക്കിയതിനെതിരെ പ്രതിഷേധവുമായി മതസംഘടനകള്‍ രംഗത്തെത്തി. നേരത്തെ മുതല്‍ ഈ നിയമം പാസാക്കരുതെന്നും നടപ്പാക്കരുതെന്നും ഇത് ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്നും മതങ്ങള്‍ വാദിക്കുന്നുണ്ടായിരുന്നു. കാത്തലിക് ചര്‍ച്ചുകളും ആംഗ്ലിക്കന്‍ ചര്‍ച്ചുകളും ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

മിതോകോന്‍ഡ്രിയല്‍ ഡിസീസുമായി ജനിക്കുന്ന 6,500 കുട്ടികളുള്ള നാടാണ് യുകെ. പുതിയ നിയമം നടപ്പാക്കുന്നതോടെ മിതോകോണ്‍ഡ്രിയല്‍ ഡിസീസിനെ തടയാന്‍ സാധിക്കുംമെന്ന് ബില്ലിനെ അനുകൂലിക്കുന്നവരും പുരോഗമനവാദികളുമായ ആളുകള്‍ അവകാശപ്പെടുന്നു.

എന്നാല്‍ സന്മാര്‍ഗത്തിന്റെ ഒലിച്ചുപോക്ക് എന്നാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ഇതിനെ വിശേഷിപ്പിച്ചത്. ചര്‍ച്ച് ഓറ് ഇംഗ്ലണ്ട് നാഷ്ണല്‍ അഡൈ്വസര്‍ ഓണ്‍ മെഡിക്കല്‍ ഇഷ്യൂസ് ഡോ. ബ്രന്‍ഡന്‍ മക്കര്‍ത്തിയാണ് സഭയുടെ ആശങ്ക പങ്കുവെച്ചുകൊണ്ട് നിയമത്തെ എതിര്‍ത്ത് സംസാരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.