1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2017

സ്വന്തം ലേഖകന്‍: യുഎസ് സര്‍വകലാശാലയുടെ കംപ്യൂട്ടര്‍ ശൃംഖലയ്ക്കു നേരെ സൈബര്‍ ആക്രമണം, ഇന്ത്യന്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നു പേര്‍ കുറ്റക്കാര്‍. യുഎസിലെ റുട്‌ഗേഴ്‌സ് സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ ശൃംഖലയ്ക്കു നേരെ സൈബര്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നു പേരെയാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്.

ന്യൂജഴ്‌സിയില്‍ താമസമാക്കിയ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥി പരസ് ഝാ(21)യും ജോസിയ വൈറ്റ് (20), ഡാള്‍റ്റന്‍ നോര്‍മന്‍ (21) എന്നിവരുമാണു കുറ്റക്കാര്‍. ഇവര്‍ 2014 നവംബറിനും 2016 സെപ്റ്റംബറിനുമിടയില്‍ പലവട്ടം നടത്തിയ സൈബര്‍ ആക്രമണത്തില്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനം ദിവസങ്ങളോളം തടസ്സപ്പെട്ടു.

മൂവരും കുറ്റം സമ്മതിച്ചതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. 10 വര്‍ഷം വരെ തടവും രണ്ടരലക്ഷം ഡോളര്‍ പിഴയും ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. മാര്‍ച്ച് 13 നു കേസില്‍ വിധി പറയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.