1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2016

സ്വന്തം ലേഖകന്‍: തൃശൂരില്‍ നാടന്‍ പുലികള്‍ക്കിടയില്‍ കൗതുകമായി ബ്രിട്ടനില്‍ നിന്നുള്ള ബിബിസി പുലി. പതിവുപോലെ താളത്തില്‍ ചുവടുവച്ച് വന്ന നാടന്‍ പുലികള്‍ പാടുപെട്ട് ചുവടുവക്കുന്ന വിദേശ പുലിയെ കണ്ടപ്പോള്‍ ഒന്ന് അമ്പരന്നു. മുഖംമൂടി മാറ്റി നോക്കിയപ്പോഴാണ് പുലി ബ്രിട്ടനില്‍ നിന്നുള്ള ബിബിസി ചാനലിലെ പുലിയാണെന്ന് വ്യക്തമായത്.

ബിബിസിയുടെ ‘ഓള്‍ ഓവര്‍ ദി പ്ലേസ്’ എന്ന വിനോദാധിഷ്ഠിത പരിപാടിക്കുവേണ്ടി പുലിക്കളി റിപ്പോര്‍ട്ട് ചെയ്യാനത്തെിയ അവതാരകരായ ഇഡ്, അയണല്‍ എന്നിവരാണ് അയ്യന്തോള്‍ പുലി സംഘത്തോടൊപ്പം ചുവടുവച്ചത്.

പുലിക്കളി റിപ്പോര്‍ട്ട് ചെയ്യാന്‍ പുലി വേഷം കെട്ടിയെത്തിയ ബിബിസി പുലികള്‍ക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. പുലിക്കളിയില്‍ അറുപതാണ്ട് തികച്ച ആശാന്‍ ചാത്തുണ്ണിക്ക് ദക്ഷിണവെച്ച് നൃത്തച്ചുവടുകള്‍ അഭ്യസിച്ചാണ് ഇവര്‍ സംഘത്തിനൊപ്പം ചേര്‍ന്നത്. ഏഷ്യയുടെ സംസ്‌കാരം വിളിച്ചോതുന്ന പരിപാടിയില്‍ പുലിക്കളിക്ക് പുറമെ കബഡി, കഥകളി എന്നിവയും കേരളത്തില്‍നിന്ന് ഇവര്‍ തിരഞ്ഞെടുത്തിട്ടുണ്ട്.

പുലിവേഷം കെട്ടിയിറങ്ങുന്ന ഇത്ര വിപുലമായ കലയെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കോഓഡിനേറ്റര്‍ ദല്‍ഹി സ്വദേശിനി നീലിമ ഗോയല്‍ പറഞ്ഞു. കൊച്ചിയില്‍ കഥകളികൂടി ചിത്രീകരിച്ച് ഏഴ് പേരടങ്ങുന്ന സംഘം വൈകാതെ ബ്രിട്ടനിലേക്ക് മടങ്ങും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.