1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2019

സ്വന്തം ലേഖകന്‍: വണ്ടിചെക്ക് കേസില്‍ യു.എ.ഇയില്‍ അറസ്റ്റിലായ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം. പത്തുലക്ഷം ദിര്‍ഹവും പാസ്‌പോര്‍ട്ടും ജാമ്യം നല്‍കിയാണ് തുഷാര്‍ പുറത്തുവന്നത്. എന്നാല്‍, കേസ് തീരുന്നത് വരെ യു.എ.ഇയില്‍ വിട്ടുപോകാന്‍ അനുമതിയുണ്ടാവില്ല. കേസില്‍ തുഷാറിനെതിരെ ക്രിമിനല്‍ നടപടി തുടരുമെന്ന് പരാതിക്കാരന്‍ മീഡിയവണിനോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് പ്രവാസി വ്യവസായി എം.എ യൂസഫലി പത്തുലക്ഷത്തോളം ദിര്‍ഹം ജാമ്യത്തുക കെട്ടിവെച്ചാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭ്യമാക്കിയത്. എന്നാല്‍, കേസ് തുടരുന്നതിനാല്‍ അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാനാവില്ല. കബളിപ്പിക്കല്‍ കേസില്‍ തുഷാറിനെതിരെ ക്രിമിനല്‍ നടപടി തുടരുമെന്ന് പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല മീഡിയവണിനോട് പറഞ്ഞു.

കെട്ടിചമച്ച കേസാണിതെന്ന് പുറത്തിറങ്ങിയ തുഷാര്‍ പറഞ്ഞു. ചെക്ക് മോഷ്ടിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. തുഷാറിന്റെ സ്ഥാപനത്തിന്റെ ഉപകരാര്‍ ഏറ്റെടുത്ത സ്ഥാപനത്തെ ഒരു കോടി ദിര്‍ഹമിന്റെ വണ്ടിചെക്ക് നല്‍കി കബളിപ്പിച്ചു എന്ന കേസിലാണ് തുഷാര്‍ അറസ്റ്റിലായത്. ജാമ്യം ലഭിക്കാനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യമന്ത്രിക്ക് കത്തയച്ചിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല