1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2016

സ്വന്തം ലേഖകന്‍: മെക്‌സിക്കോയില്‍ പുള്ളിപ്പുലിയുടെ വായില്‍ നിന്ന് മൃഗശാല ജീവനക്കാരനെ കടുവ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ തരംഗമാകുന്നു. മൃഗശാലയില്‍ സിംഹങ്ങളെ പരിചരിക്കുന്നതിനിടെയാണ് മൃഗശാല ജീവനക്കാരനായ എഡ്വേര്‍ഡ് സിരിയോയ്ക്ക് നേരെ പുള്ളിപ്പുലി ചാടി വീണത്. പിന്നിലേക്ക് തിരിഞ്ഞ് ഇരുന്നതിനാല്‍ പുള്ളിപ്പുലി ആക്രമിക്കാന്‍ വരുന്നത് സിരിയോ കണ്ടില്ല. എന്നാല്‍ ദൈവദൂതനെ പോലെ അസ്ലന്‍ എന്ന കടുവ രക്ഷയ്‌ക്കെത്തി. കുതിച്ചു വന്ന പുള്ളിപ്പുലിക്ക് നേരെ അസ്ലന്‍ എടുത്ത് ചാടുകയാണുണ്ടായത്. അപ്പോള്‍ മാത്രമാണ് താന്‍ അപകടത്തിലായിരുന്നു എന്ന സിരിയോ മനസ്സിലാക്കിയത്. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ യ്യൂട്യുബില്‍ തരംഗമായി മാറിയിരിക്കുകയാണ്. സിരിയോ തന്നെയാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.