1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2016

സ്വന്തം ലേഖകന്‍: ടൈം മാസികയുടെ പട്ടികയില്‍ ഇന്ത്യന്‍ വനിതകളുടെ തിരക്ക്, സാനിയ മിര്‍സ, പ്രിയങ്ക ചോപ്ര, സുനിത നാരായണന്‍ എന്നിവര്‍ ഇടം നേടി. ലോകത്തെ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന വ്യക്തികളുടെ ടൈം മാസിക പട്ടികയിലാണ് ഇന്ത്യന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍, ടെന്നിസ് താരം സാനിയ മിര്‍സ, നടി പ്രിയങ്ക ചോപ്ര, പരിസ്ഥിതി പ്രവര്‍ത്തക സുനിതാ നാരായണ്‍ തുടങ്ങിയവര്‍ സ്ഥാനം പിടിച്ചത്.

ഇവരെ കൂടാതെ ഫ്‌ലിപ്കാര്‍ട്ട് സ്ഥാപകരായ ബിന്നി ബന്‍സാല്‍, സചിന്‍ ബന്‍സാല്‍, ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ എന്നിവരും ബുധനാഴ്ച പുറത്തുവിട്ട പട്ടികയിലുണ്ട്. കലയിലും ശാസ്ത്രത്തിലും സമൂഹത്തിലും സാങ്കേതിക വിദ്യയിലും സംഭാവനയര്‍പ്പിച്ചവരുടെ നിരയാണ് പുറത്തുവിട്ടത്.

ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്തുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ചയാളാണ് രഘുറാം രാജനെന്ന് മാഗസിന്‍ പറഞ്ഞു. സാധ്യതാ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉണ്ടായിരുന്നെങ്കിലും അന്തിമ പട്ടികയില്‍ ഇടംപിടിച്ചില്ല.

യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, ഹിലരി ക്‌ളിന്റണ്‍, ബേണി സാന്‍ഡേഴ്‌സ്, ഡൊണാള്‍ഡ് ട്രംപ്, ടെഡ് ക്രൂസ്, ലിയാനാര്‍ഡോ ഡി കാപ്രിയോ, കായികതാരം ഉസൈന്‍ ബോള്‍ട്ട് തുടങ്ങിയവരും പട്ടികയിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.