1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2015

നഗ്നത ലൈംഗികതയല്ലെന്ന് വിളിച്ചു പറഞ്ഞ് കൊണ്ട് കനേഡിയന്‍ വനിതകള്‍ ടോപ് ലെസ് സമരം നടത്തി. ഒന്‍ടാരിയോയിലെ വാട്ടര്‍ലൂവിലാണ് ബെയര്‍ വിത്ത് അസ് – ഞങ്ങളെ സഹിക്കു എന്ന പേരില്‍ കനേഡിയന്‍ വനിതകള്‍ റാലി നടത്തിയത്. 1996ലെ കോടതി വിധി പ്രകാരം ഒന്‍ടാറിയോയിലെ ഒരു സ്ത്രീക്ക് മാറ് മറയ്ക്കാതെ നടക്കാനുള്ള അവകാശമുണ്ട്. എന്നാല്‍, സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ചില സ്ത്രീകളെ പൊലീസുകാര്‍ തടയുകയും മാറ് മറയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് സമരത്തിലേക്കും റാലിയിലേക്കും വഴിവെച്ചത്.

സഹോദരിമാരായ മൂന്ന് സ്ത്രീകളെയായിരുന്നു പൊലീസ് മാറ് മറയ്ക്കാന്‍ ആവശ്യപ്പെട്ട് തടഞ്ഞത്. എന്നാല്‍, അവര് അതിനോട് വിയോജിച്ചതിനെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങള്‍ കൊണ്ട് ബൈക്ക് യാത്ര തുടരാനാവില്ലെന്ന് പറഞ്ഞ് പൊലീസുകാര്‍ തടയുകയായിരുന്നു. സഹോദരിമാര്‍ അലീഷാ ബ്രില്ല എന്ന സ്‌റ്റേജ് നെയിമില്‍ അറിയപ്പെടുന്ന പ്രശസ്ത കനേഡിയന്‍ സിംഗറാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.