1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2015


ഓസ്‌ട്രേലിയയിലെ വിനോദസഞ്ചാര മേഖലകളില്‍ ഏതാനും ദിവസങ്ങളായി സ്രാവുകളുടെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിരവധി ബീച്ചുകള്‍ പൂട്ടിയിട്ടു. സര്‍ഫിംഗ് നടത്തുന്നതിനിടെ സ്രാവ് ഒരാളെ ആക്രമിച്ച് കൈകാലുകളില്‍ സാരമായി പരിക്കേല്‍പ്പിച്ചതോടെയാണ് അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കടലില്‍ നീന്താനായി എത്തുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ബല്ലിനയിലെ ബീച്ചില്‍ സര്‍ഫിംഗിലേര്‍പ്പെട്ട ഒരു ജപ്പാന്‍കാരന്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സിഡ്‌നിയില്‍ നിന്ന് വടക്കു ഭാഗത്തായി 740 കിലോമീറ്റര്‍ അകലെയാണ് ബല്ലിന മേഖല.

അമേരിക്കയിലെ ബീച്ചുകളില്‍ ഉള്‍പ്പെടെ സ്രാവിന്റെ ആക്രമണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.