1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2020

സ്വന്തം ലേഖകൻ: ട്രാഫിക് പിഴയില്‍ 100 ശതമാനം ഇളവ് നല്‍കുന്ന ദുബൈ പൊലീസിന്റെ പദ്ധതി ഈ വര്‍ഷവും തുടരും. വര്‍ഷം മുഴുവന്‍ നിയമം ലംഘിക്കാതെ വാഹനം ഓടിക്കുന്നവരുടെ പഴയ പിഴകള്‍ പൂര്‍ണമായും എഴുതി തള്ളുന്നതാണ് ഈ പദ്ധതി.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ആറിനാണ് സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി ദുബൈ പൊലീസ് പിഴകളില്‍ 100 ശതമാനം ഇളവ് നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചത്. മൂന്ന് മാസം നിയമം ലംഘിക്കാതെ വാഹനമോടിച്ചാല്‍ 25 ശതമാനം ഇളവ്.

ആറ് മാസം ഇത് തുടര്‍ന്നാല്‍ 50 ശതമാനവും, വര്‍ഷം മുഴുവന്‍ നിയമംലംഘിക്കാത്തവര്‍ക്ക് 100 ശതമാനം പിഴയിളവ്. അഭൂതപൂര്‍വമായിരുന്നു പ്രതികരണം. ഇത് പ്രയോജനപ്പെടുത്തിയത് 5,59,430 വാഹനഉടമകള്‍. ഏറെയും സ്ത്രീകളായിരുന്നു. 4,44,661 വനിതകള്‍ 100 ശതമാനം പിഴ ഇളവ് നേടി.

പുരുഷന്‍മാര്‍ 1,14,769 പേര്‍ മാത്രം. 54.6 കോടി ദിര്‍ഹമാണ് പദ്ധതിയിലൂടെ ദുബൈ പൊലീസ് എഴുതി തള്ളിയത്. പിഴ ഇളവ് നേടാന്‍ ശ്രദ്ധിച്ച് വാഹനമോടിച്ചതോടെ അപകടവും ഗണ്യമായി കുറഞ്ഞു. 38 ശതമാനം അപകടം കുറഞ്ഞു എന്നാണ് കണക്ക്. അപകമുണ്ടാക്കുന്ന ചെലവുകളില്‍ ദുബൈ ലാഭിച്ചത് 61 കോടി ദിര്‍ഹം. ദുബൈ പൊലീസ് ഗതാഗത വിഭാഗം ഉപ ഡയറക്ടർ കേണൽ ജുമാ സലിം ബിൻ സുവൈദാനാണ് ഈ കണക്കുകള്‍ പങ്കുവെച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.