1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2018

സ്വന്തം ലേഖകന്‍: സ്വന്തം ആധാര്‍ വിവരങ്ങള്‍ പരസ്യമാക്കി വെല്ലുവിളിച്ച ട്രായ് തലവന് ഹാക്കര്‍മാരുടെ വക എട്ടിന്റെ പണി; എന്നാല്‍ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ലഭിച്ചത് ഗൂഗിള്‍ ചെയ്താണെന്ന് യുഐഡിഎഐയുടെ വിശദീകരണം. ട്രായ് തലവന്‍ ആര്‍.എസ്.ശര്‍മയുടെ ആധാര്‍ വിവരങ്ങള്‍ ആധാര്‍ ഡേറ്റാ ബേസില്‍ നിന്നോ സെര്‍വറുകളില്‍ നിന്നോ ചോര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കിയ യുഐഡിഎഐ ഗൂഗിള്‍ ചെയ്ത് ലഭിച്ച വിവരങ്ങളാണ് ചോര്‍ന്നതെന്നും ആരോപിച്ചു.

ആധാര്‍ വിവരങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടേക്കുമെന്ന ചര്‍ച്ച സജീവമാകുകയും വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തതോടെയാണ് സ്വന്തം ആധാര്‍ നമ്പര്‍ ട്വിറ്ററില്‍ പരസ്യപ്പെടുത്തി ആര്‍.എസ്.ശര്‍മ ഹാക്കര്‍മാരെ വെല്ലുവിളിച്ചത്. വെറുമൊരു നമ്പര്‍ കൊണ്ട് ആര്‍ക്കും ഒന്നും ചെയ്യാനാകില്ലെന്നും ശര്‍മ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ശര്‍മയുടെ വ്യക്തിഗതവിവരങ്ങള്‍ ഹാക്കര്‍മാര്‍ പരസ്യപ്പെടുത്തിയത്. മൊബൈല്‍ നമ്പര്‍ സംബന്ധിച്ച വിവരങ്ങളും ജനനത്തീയതിയും പാന്‍ കാര്‍ഡ് നമ്പറുമെല്ലാം ഇങ്ങനെ പുറത്തുവന്നു. ശര്‍മയുടെ അക്കൗണ്ടിലേക്ക് ഹാക്കര്‍മാര്‍ ഒരു രൂപ നിക്ഷേപിക്കുക വരെ ചെയ്തു.

ആധാര്‍ സുരക്ഷിതമല്ലെന്ന് തെളിഞ്ഞെന്നായിരുന്നു ഇതിലൂടെ ഹാക്കര്‍മാരുടെ വാദം. എന്നാല്‍, ഇത് പൊളിച്ചടുക്കുന്നതാണ് യുഐഡിഎഐ ഇപ്പോള്‍ നല്കിയിരിക്കുന്ന വിശദീകരണം. ശര്‍മയുടെ ആധാര്‍ വിവരങ്ങള്‍ അല്ല ചോര്‍ന്നതെന്നും മറ്റ് പലവിധത്തിലും ശേഖരിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തി ഹാക്കര്‍മാര്‍ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്നുമാണ് യുഐഡിഎഐ പറയുന്നത്.

പബ്ലിസിറ്റിക്കുവേണ്ടിയുള്ള തരംതാണ പ്രവര്‍ത്തികള്‍ മാത്രമാണ് ഹാക്കിങ്ങെന്ന പേരില്‍ ചിലര്‍ ചെയ്തിരിക്കുന്നത്. കാലങ്ങളായി പൊതുസേവന രംഗത്തുള്ള ശര്‍മയുടെ വ്യക്തിഗതവിവരങ്ങള്‍ പല വെബ്‌സൈറ്റുകളില്‍ നിന്നും ലഭ്യമാണ്. ജനനത്തീയതി അടക്കമുള്ളവ ഐഎഎസുകാരുടെ വെബ്‌സൈറ്റില്‍ നിന്ന് ശേഖരിച്ചതാവാം. മേല്‍വിലാസവും അനുബന്ധവിവരങ്ങളും ട്രായിയുടെ തന്നെ വൈബ്‌സൈറ്റിലുള്ളതാണെന്നും യുഐഡിഎഐ വാദിക്കുന്നു. ഇത്തരത്തില്‍ എവിടെനിന്നും ഒരാളുടെ വ്യക്തിഗതവിവരങ്ങള്‍ ചോര്‍ത്താമെന്ന വസ്തുതയാണ് ഗൗരവത്തോടെ കാണേണ്ടതെന്നും ആധാറിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയല്ല വേണ്ടെതെന്നും ഔദ്യോഗിക വക്താക്കള്‍ പറയുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.