1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2016

സ്വന്തം ലേഖകന്‍: നാലു മാസത്തെ ഇടവേളക്കു ശേഷം കാഷ്മീര്‍ താഴ്‌വരയിലേക്ക് വീണ്ടും തീവണ്ടിയെത്തുന്നു. ജമ്മു കാശ്മീരിലെ ട്രെയിന്‍ ഗതാഗതം പൂര്‍വസ്ഥിതിയിലാക്കിക്കൊണ്ട് ട്രെയിനികള്‍ ഓടിത്തുടങ്ങി. ജുലൈ എട്ടിനു ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹന്‍ വാനിയുടെ വധത്തിനു ശേഷം പ്രതിഷേധവും കലാപവും പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് താഴ്വരയിലെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചത്.

കഴിഞ്ഞ ദിവസം പ്രതിഷേധങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ശമനം ഉണ്ടായതിനെ തുടര്‍ന്നാണു ഗതാഗതം പുനസ്ഥാപിച്ചത്. അനന്തനാഗ്, ബാരമുള്ള, ശ്രീനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഓടിത്തുടങ്ങി. നാലു മാസമായുണ്ടായ പ്രതിഷേധത്തില്‍ 100 അധികം ആളുകള്‍ കൊല്ലപ്പെടുകയും മൊബൈല്‍, ഇന്റര്‍നെറ്റ്, ട്രെയില്‍ ഉള്‍പ്പെടെ അവശ്യ സര്‍വീസുകളെല്ലാം നിര്‍ത്തിയതിനാല്‍ താഴ്വര നിശ്ചലമാകുകയും ചെയ്തിരുന്നു.

കശ്മീര്‍ താഴ്വരയിലേക്കുള്ള ആദ്യ ട്രെയിന്‍ സര്‍വീസ് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും ചേര്‍ന്ന് 2013 ജൂണിലാണ് ഉദ്ഘാടനം ചെയ്തത്. ഏതു കാലാവസ്ഥയിലും കശ്മീരിനും ജമ്മുവിനും ഇടയ്ക്കുള്ള യാത്ര സാധ്യമാക്കുന്ന ഈ പാത, 11 കിലോമീറ്റര്‍ നീളമുള്ള പീര്‍ പഞ്ചല്‍ തുരങ്കം വഴിയാണു കടന്നുപോകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.