1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2017

സ്വന്തം ലേഖകന്‍: അനധികൃത സ്വത്തു സമ്പാദന കേസില്‍ കുടുങ്ങിയ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യം വിടാതിരിക്കാന്‍ കുരുക്കുമായി പാകിസ്താന്‍. പാനമ രേഖകള്‍ പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി കസേസയില്‍ നിന്ന് പുറത്തായ നവാസ് ഷെരീഫും കുടുംബവും രാജ്യം വിടാതിരിക്കാന്‍ പാക് സര്‍ക്കാര്‍ നടപടി തുടങ്ങി. ലണ്ടനില്‍ അനധികൃത സ്വത്തുസമ്പാദ്യമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നുള്ള കേസുകള്‍ നേരിടുന്നതിനാല്‍ 67 കാരനായ ഷെരീഫിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നത്.

ഷെരീഫിനെയും നാലും കുടുംബാംഗങ്ങളേയും യാത്രാവിലക്കുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇസ്‌ലാമാബാദ് നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍.എ.ബി) നടപടികള്‍ ആരംഭിച്ചു. പാക് സുപ്രീം കോ ടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് ജൂലൈയിലാണ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് സെപ്റ്റംബര്‍ എട്ടിന് എന്‍.എ.ബി ഷെരീഫിനും കുടുംബത്തിനുമെതിരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ഷെരീഫ്, മക്കളായ ഹുസൈന്‍, ഹസന്‍, മറിയം, മരുമകന്‍ മുഹമ്മദ് സഫ്ദര്‍ എന്നിവരുടെ പേരുകളാണ് യാത്രാവിലക്കുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി എന്‍.എ.ബി പ്രാരംഭ നടപടികള്‍ ആരംഭിച്ചതായും പാകിസ്താന്‍ പത്രമായ ഡോണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. യുകെയിലുള്ള ഷെരീഫിന്റെ മക്കളായ ഹസനും ഹുസൈനുമെതിരെ കോടതി നേരത്തെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.