1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2015

സൗദിക്കാരായ ആളുകള്‍ക്ക് ഇനി സിറിയ സന്ദര്‍ശിക്കാന്‍ പോകാന്‍ സാധിക്കില്ല. സൗദിയില്‍നിന്ന് സിറിയയിലേക്കുള്ള സന്ദര്‍ശനം സര്‍ക്കാര്‍ വിലക്കി. സിറിയയിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് സിറിയന്‍ സന്ദര്‍ശനത്തിന് സൗദി ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സിറിയയിലെ സ്ഥിതിഗതികള്‍ ശാന്തമാകുന്നതു വരെ വിലക്ക് തുടരുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്‌പോര്‍ട്ട്‌സ് കേണല്‍ അഹമ്മദ് ബിന്‍ ഫാഹ്ദ് അല്‍ ലെഹെയ്ദാന്‍ പറഞ്ഞു. സര്‍ക്കാര്‍ മുന്നോട്ടു വെച്ചിരിക്കുന്ന നിയമം ലംഘിക്കുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നും സൗദി പൗരന്മാര്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും ലെഹെയ്ദാന്‍ പറഞ്ഞു.

അതേസമയം യെമനിലേക്ക് പോകുന്നതിന് പൗരന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. യെമനിലേക്ക് സൗദികാര്‍ക്ക് സ്വന്ത ഉത്തരവാദിത്വത്തില്‍ പോകാമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടര്‍ ക്യാപ്റ്റന്‍ ഹസന്‍ സ്മയിലി പറഞ്ഞു. പോര്‍ട്ടു വഴിയായി യെമനിലേക്ക് പോകുന്ന ആളുകളുടെ എണ്ണത്തില്‍ 30 മുതല്‍ 40 ശതമാനം വരെ കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ യെമനിലേക്ക് പോകുന്നത് തടയുന്നതിനായി പോര്‍ട്ട് അടച്ചിട്ടിരിക്കുകയാണെന്ന വാര്‍ത്തകളെ അല്‍ തൊവാല്‍ അലെയ്‌വി അല്‍ ഇനിസി മേയര്‍ നിഷേധിച്ചു. ാേ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.