1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2015

ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് കിരീടം ഓസ്‌ട്രേലിയക്ക്. ഫൈനലില്‍ ഇംഗ്ലണ്ടിനെ 112 റണ്‍സിന് തോല്‍പിച്ചാണ് ഓസ്‌ട്രേലിയ സ്വന്തം മണ്ണില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ കിരീടം നേടിയത്. സെമി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലില്‍ എത്തിയത്. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റിംഗിനയക്കുകയായിരുന്നു.

എട്ട് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സാണ് ഓസ്‌ട്രേലിയ നേടിയത്. സെഞ്ച്വറിക്ക് അഞ്ച് റണ്‍സ് അകലെ വിക്കറ്റ് നഷ്ടപ്പെട്ട മാക്‌സ്‌വെല്ലും 60 റണ്‍സെടുത്ത മാര്‍ഷുമാണ് ഓസ്‌ട്രേലിയന്‍ നിരയില്‍ തിളങ്ങിയത്. ഇംഗ്ലീഷ് ബൗളിംഗ് നിരയില്‍ ബ്രോഡ് പത്ത് ഓവറില്‍ 55 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

തുടര്‍ന്ന് 279 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 166 റണ്‍സ് നേടുന്നതിനിടെ എല്ലാ വിക്കറ്റുകളും നഷ്ടമായി. നാല് വിക്കറ്റ് വീഴ്ത്തിയ മാക്‌സ്‌വെല്ലും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ ജോണ്‍സനുമാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ തകര്‍ത്തത്. മാക്‌സ്‌വെല്ലാണ് കളിയിലെ കേമന്‍. ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാന്‍ രണ്ടാഴ്ച്ചകള്‍ മാത്രം അവശേഷിക്കെ ഓസ്‌ട്രേലിയ നേടിയ കിരീടം അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരെ രണ്ട് മത്സരങ്ങള്‍ ജയിക്കാന്‍ സാധിച്ചെങ്കിലും ഇംഗ്ലണ്ടിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഒരു മത്സരത്തില്‍പോലം ജയിക്കാതെ ഇളിഭ്യരായി മടങ്ങിയ ടീം ഇന്ത്യക്ക് ലോകകപ്പ് പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങിയെന്നാണ് ആരാധകരുടെ വിലയിരുത്തലുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.