1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2016

സ്വന്തം ലേഖകന്‍: ആംബുലന്‍സ് കിട്ടാത്തതിനാല്‍ ഭാര്യയുടെ മൃതദേഹവും ചുമന്ന് നടക്കേണ്ടി വന്ന ധന മാഞ്ജിക്ക് ബഹ്‌റൈന്‍ രാജാവിന്റെ 9 ലക്ഷം, മാഞ്ജി സമ്മാനം വാങ്ങാനെത്തിയത് വിമാനത്തില്‍. ഒഡീഷയിലെ ആദിവാസി യുവാവായ ധന മാഞ്ജി ഭാര്യയുടെ മൃതദേഹവും ചുമന്ന് നടക്കാനിടയായ സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളിലും വാര്‍ത്തയായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മാഞ്ജിക്ക് ബഹ്‌റൈന്‍ രാജാവ് സഹായം വാഗ്ദാനം ചെയ്തത്. ഡല്‍ഹിയിലെ ബഹ്‌റൈന്‍ എംബസിയില്‍ എത്തിയ മാഞ്ജി 8.9 ലക്ഷം രൂപയുടെ ചെക്ക് കൈപ്പറ്റി. മകളായ ചാന്ദിനിക്കൊപ്പമാണ് മാഞ്ജി എംബസിയില്‍ എത്തിയത്.

നീല ലുങ്കിയും വെള്ള ഷര്‍ട്ടും കഴുത്തിലൊരു തോര്‍ത്തും അണിഞ്ഞാണ് തികച്ചും ഗ്രാമീണനായ മാഞ്ജി രാജ്യതലസ്ഥാനത്ത് എത്തിയത്. ബഹ്‌റൈന്‍ എംബസി ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരുക്കിയ വേദിയും മാഞ്ജിക്ക് ഏറെ അപരിചിതമായിരുന്നു.

ജീവിതത്തില്‍ ആദ്യമായാണ് മാഞ്ജി വിമാനത്തില്‍ കയറുന്നത്. ധനസഹായം കൈപ്പറ്റിയ ശേഷം ഉച്ചയോടെ തന്നെ മാഞ്ജി ഒഡീഷയിലേക്ക് മടങ്ങി. മടക്കയാത്രയും വിമാനത്തിലായിരുന്നു. തിരക്കിനിടെ ഉച്ചഭക്ഷണം കഴിക്കാതെയാണ് മാഞ്ജി മടങ്ങിയത്.

എന്നാല്‍ മാസം 1500 രൂപ മാത്രം സമ്പാദിക്കുന്ന മാഞ്ജിക്ക് പട്ടിണി ഒന്നും പുത്തരിയല്ല. ലഭിച്ച പണം മകളുടെ വിദ്യാഭ്യാസത്തിനും ഭാവിക്കും വേണ്ടി ചെലവഴിക്കുമെന്ന് മാഞ്ജി പറഞ്ഞു. മാഞ്ജിയുടെ മൂന്ന് പെണ്‍മക്കള്‍ക്കും കാലഹന്ദി ജില്ലാ ഭരണകൂടം പഠനസൗകര്യം ലഭ്യമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.