1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2020

സ്വന്തം ലേഖകൻ: രണ്ട് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി തന്നെ ബാഹുബലിയായി ചിത്രീകരിച്ചുള്ള വിഡിയോ ട്വീറ്റ് ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ബാഹുബലിയിലെ യുദ്ധം ജയിച്ചെത്തുന്ന ജിയോ രെ ബാഹുബലി ഗാനരംഗത്തിന്റെ മോര്‍ഫ് ചെയ്ത വിഡിയോയാണ് ട്രംപ് പങ്കുവച്ചിരിക്കുന്നത്. ഇതില്‍ ബാഹുബലിക്ക് പകരം ട്രംപിന്റെ മുഖമാണ് ചേര്‍ത്തിരിക്കുന്നത്. ഇന്ത്യയിലെ സുഹൃത്തുക്കളെ കാണാനായി കാത്തിരിക്കുന്നു എന്ന കുറിപ്പോടെയാണ് ട്രംപ് വിഡിയോ ഷെയര്‍ ചെയ്തത്.

‘ബാഹുബലി’ സിനിമയിലെ നായകന് ട്രംപിന്റെ മുഖം ചേര്‍ത്തുവെച്ചാണ് @Solmemes1 ട്വിറ്റര്‍ ഉപയോക്താവ് വിഡിയോ നിര്‍മിച്ചിരിക്കുന്നത്. ട്രംപ് യുദ്ധത്തിനിറങ്ങുന്നതും എതിരാളികളെയൊന്നാകെ വെട്ടിവീഴ്ത്തുന്നതും വിഡിയോയില്‍ കാണാം. ബാഹുബലിയുടെ പത്‌നി ദേവസേനയായി ട്രംപിന്റെ ഭാര്യ മെലാനിയയും ഇതില്‍ കാണാം.

പ്രഥമ വനിത മെലാനിയയ്ക്കൊപ്പം രഥത്തില്‍ കയറുന്ന ഹ്രസ്വ ആനിമേറ്റഡ് ക്ലിപ്പില്‍ ട്രംപ് ഒരു മികച്ച രക്ഷകനായാണ് പ്രത്യക്ഷപ്പെടുന്നത്. ട്രംപ് തന്റെ മകന്‍ ഡൊണാള്‍ഡ് ജൂനിയറിനെയും മകള്‍ ഇവാങ്കയെയും കുതിരപ്പുറത്ത് കയറ്റുന്നതായി കാണാം.

ട്രംപിന്റെ മക്കളായ ഇവാങ്കയും ട്രംപ് ജൂനിയറും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെല്ലാം ‘ബാഹുബലി’യിലെ മുഖ്യതാരങ്ങളാണ്. #bahubali എന്നതാണ് ഇന്നത്തെ ട്വിറ്റിര്‍ ട്രന്റിങ്ങില്‍ ഒന്നാമത്. ഇന്ന് പുലര്‍ച്ചെ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനകം തന്നെ 18 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.