1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2017

സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസില്‍ ട്രംപ് പണി തുടങ്ങി, ഒബാമയുടെ സ്വപ്ന പദ്ധതിയായ ഒബാമ കെയര്‍ അവസാനിപ്പിച്ചു. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റതിന് പിന്നാലെ ആദ്യ ഔദ്യോഗിക നടപടിയായി ഒബാമാ കെയര്‍ അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെച്ചു. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ വാഗ്ദാനമായിരുന്നു ഒബാമാ കെയര്‍ അവസാനിപ്പിക്കും എന്നത്.

പുതിയ ഉത്തരവോടെ ഒബാമാ കെയറുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പ്രസിഡന്റിന്റെ ഓഫീസ് നിര്‍ദ്ദേശം നല്‍കി. ഒബാമാ ഭരണത്തിന്റെ മുഖമുദ്രയായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായിരുന്നു ഒബാമാ കെയര്‍. പകരം പുതിയ പദ്ധതി കൊണ്ടുവരുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതേക്കുറിച്ച് വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല. അതേസമയം ട്രംപിന്റെ ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

ജെയിംസ് മാറ്റിസ്, ജോണ്‍ കെല്ലി എന്നിവരെ പ്രതിരോധ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിമാരാക്കിക്കൊണ്ടുള്ള ഫയലിലും പിന്നീട് ട്രംപ് ഒപ്പുവെച്ചു. ഇന്നലെ രാത്രി ഇന്ത്യന്‍ സമയം 10.30 നായിരുന്നു അമേരിക്കയുടെ 45 മത്തെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

അഭയാര്‍ത്ഥി പ്രശ്‌നത്തിലുള്‍പ്പെടെ ഒബാമ ഭരണകൂടം നടപ്പാക്കിയ പല പദ്ധതികളും പൊളിച്ചെഴുതുമെന്ന് ഡൊണള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ട്രംപ് താന്‍ തുടങ്ങിവച്ച പലതും സത്ത മനസിലാക്കി തുടരുമെന്ന് ഒബാമ വിടവാങ്ങല്‍ പ്രസംഗത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.