1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2018

സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഉച്ചകോടിക്കാര്യത്തില്‍ ട്രംപിന് മനംമാറ്റം; കിം ജോംഗ് ഉന്നിനെ കണ്ടെക്കും. ഉത്തര കൊറിയന്‍ നേതൃത്വവുമായി തന്റെ ഭരണകൂടം സന്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും ജൂണ്‍ 12നുതന്നെ ഉച്ചകോടി നടത്താനുള്ള സാധ്യത തീര്‍ത്തും തള്ളുന്നില്ലെന്നും പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. ജൂണ്‍ 12ലെ സിംഗപ്പൂര്‍ ഉച്ചകോടിയില്‍ നിന്നു പിന്മാറുകയാണെന്നു പ്രഖ്യാപിച്ച് 24 മണിക്കൂറിനകമാണു ട്രംപ് വീണ്ടും നയതന്ത്ര വാതില്‍ തുറന്നിട്ടത്.

ഉച്ചകോടിയില്‍നിന്നു പിന്മാറുകയാണെന്ന യുഎസിന്റെ പ്രഖ്യാപനത്തോട് നയതന്ത്രമര്യാദ പുലര്‍ത്തി പ്യോംഗ്യാംഗ് നടത്തിയ പ്രതികരണം സ്വാഗതാര്‍ഹമാണെന്നു ട്രംപ് പറഞ്ഞു. യുഎസുമായി ഏതു സമയത്തും ഏതു രീതിയിലും ചര്‍ച്ചയ്ക്കു തയാറാണെന്നായിരുന്നു ഉത്തരകൊറിയന്‍ ഉപ വിദേശമന്ത്രി കിം ക്വേയുഹ്വാന്റെ പ്രസ്താവന. ഇതിനുമുന്‌പൊക്കെ മൂര്‍ച്ചയേറിയ ഭാഷയില്‍ പ്രതികരിച്ചിരുന്ന പ്യോംഗ്യാംഗിന്റെ ഇപ്പോഴത്തെ സമീപനം നിരീക്ഷകരെ അദ്ഭുതപ്പെടുത്തിയിരുന്നു.

‘അവര്‍ക്ക് ചര്‍ച്ച നടത്താന്‍ ആഗ്രഹമുണ്ട്. നമുക്കും. എന്തു സംഭവിക്കുമെന്നു കാത്തിരുന്നു കാണാം’ മേരിലാന്‍ഡില്‍ നാവികസേനയുടെ ചടങ്ങില്‍ പങ്കെടുക്കുന്നതിനു തിരിക്കും മുന്പ് ട്രംപ് റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. ഉത്തരകൊറിയന്‍ നേതൃത്വവുമായി സന്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റദ്ദാക്കിയ ജൂണ്‍ 12ലെ സിംഗപ്പൂര്‍ ഉച്ചകോടിയെക്കുറിച്ചുള്ള ചോദ്യത്തിന് അന്നേദിവസം തന്നെ ഉച്ചകോടി നടന്നുകൂടായ്കയില്ലെന്നായിരുന്നു മറുപടി. ഉത്തരകൊറിയ രാഷ്ട്രീയക്കളി നടത്തുകയാണോ എന്ന ചോദ്യത്തിന് താനും കളിക്കുകയാണെന്നു ട്രംപ് പറഞ്ഞു. എല്ലാവരും ഇത്തരം കളികള്‍ നടത്താറുണ്ട്. മറ്റാരേക്കാളും നന്നായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇതറിയാമല്ലോ എന്നും ട്രംപ് കളിയായി പറഞ്ഞു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.