1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2018

സ്വന്തം ലേഖകന്‍: ഉത്തര കൊറിയക്ക് ദേഷ്യയും ശത്രുതയും, കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ച പിന്നീടാകാമെന്ന് ട്രംപ്. കിമ്മുമായി ജൂണ്‍ 12 ന് സിംഗപ്പൂരില്‍ നടത്താന്‍ നിശ്ചയിച്ച ഉച്ചകോടിയില്‍ നിന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍മാറി. ഉത്തര കൊറിയയുടെ പ്രസ്താവനയിലെ ‘തുറന്ന വൈരവും വിദ്വേഷവും’ കൂടിക്കാഴ്ച റദ്ദാക്കാന്‍ കാരണമായതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ ട്രംപിന്റെ കത്തില്‍ പറഞ്ഞു.

പരസ്പരം ഭീഷണികളും അധിക്ഷേപങ്ങളും ചൊരിയുന്നതില്‍ പരസ്പരം മത്സരിച്ച നേതാക്കളുടെ ഉച്ചകോടി ലോകം ഉറ്റുനോക്കുകയായിരുന്നു. ചരിത്രമായേക്കാവുന്ന കൂടിക്കാഴ്ചയുടെ സ്മരണക്കായി വൈറ്റ്ഹൗസ് ഒരു നാണയം പുറത്തിറക്കിയിരുന്നു. അതിനിടെയാണ് ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ പിന്‍മാറ്റം.

‘ദുഃഖത്തോടെ പറയുന്നു, താങ്കളുടെ പ്രസ്താവനയില്‍ തെളിയുന്നത് ഭീതിദമായ രോഷവും, തുറന്ന ശത്രുതയും ആണ്. കൂടിക്കാഴ്ച നേരത്തെ തീരുമാനിച്ച സ്ഥിതിക്ക് ഇതു യോജിച്ച നിലപാടല്ല,’ ഉന്നിന് അയച്ച കത്തില്‍ ട്രംപ് പറഞ്ഞു. ഒരു അവസരമാണ് നഷ്ടപ്പെട്ടതെന്നും ഇനിയൊരിക്കല്‍ കാണാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം തുടര്‍ന്നു.

ആണവ നിരായുധീകരണം സംബന്ധിച്ച് യു.എസ് നിലപാടില്‍ സംശയമുണ്ടെന്നും ഇത്തരമൊരു സാഹചര്യത്തില്‍ ഉച്ചകോടിയില്‍നിന്ന് പിന്‍മാറേണ്ടിവരുമെന്നും കിം ഭരണകൂടം അടുത്തിടെ പ്രസ്താവന നടത്തിയിരുന്നു. വേണ്ടിവന്നാല്‍ അമേരിക്കക്ക് മുന്നില്‍ ആണവശക്തി തെളിയിക്കാന്‍ മടിക്കില്ലെന്ന് വ്യാഴാഴ്ച രാവിലെയും ഉ. കൊറിയ ആവര്‍ത്തിച്ചത് ട്രംപിനെ പ്രകോപിപ്പിച്ചതയാണ് റിപ്പോര്‍ട്ട്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.