1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2018

സ്വന്തം ലേഖകന്‍: പരസ്പരം സന്ദര്‍ശനത്തിനായി ക്ഷണിച്ച് ട്രംപും കിമ്മും; ഇരുവരും ക്ഷണം സ്വീകരിച്ചതായി ഉത്തര കൊറിയ. യുഎസ് പ്രസി!ഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും പരസ്പരം തങ്ങളുടെ രാജ്യത്തേക്കു ക്ഷണിച്ചുവെന്നും ഇരുവരും ക്ഷണം സ്വീകരിച്ചുവെന്നും ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

സിംഗപ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കിമ്മിനെ താന്‍ ഉചിതമായ സമയത്തു വൈറ്റ് ഹൗസിലേക്കു ക്ഷണിക്കുമെന്നും തിരിച്ച് ഒരിക്കല്‍ താന്‍ ഉത്തര കൊറിയ സന്ദര്‍ശിക്കുമെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. പരസ്പരം ക്ഷണം സ്വീകരിച്ചുവെന്ന് അവിടെ വ്യക്തമാക്കിയിരുന്നില്ല.

കിമ്മിനെ ക്ഷണിച്ച കാര്യം ട്രംപും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. എന്നാല്‍, സന്ദര്‍ശനത്തിനു മുന്‍പു ‘നിരായുധീകരണ കാര്യത്തില്‍ ചില യഥാര്‍ഥ ഫലങ്ങള്‍’ കാണേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം സമാപിച്ച യുഎസ്, ഉത്തര കൊറിയ ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സമാധാന കരാര്‍ ഒപ്പിട്ടിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.