1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2016

സ്വന്തം ലേഖകന്‍: തീവ്രവാദ പശ്ചാത്തലമുള്ള രാജ്യങ്ങളിലെ കുടിയേറ്റക്കാരെ അടുപ്പിക്കില്ല, വീണ്ടും വംശീയ പരാമര്‍ശവുമായി ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റം അനുവദിക്കുന്നതിന് കടുത്ത പരിശോധനകള്‍ ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞ റിപ്പബ്‌ളിക്കല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ട്രംപ് ഒഹായോവില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

‘ഇസ്ലാമിക ഭീകരത’യെ നേരിടുന്നതിനുള്ള തന്റെ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു കൊണ്ടാണ് വംശീയ ചുവയുള്ള പ്രഭാഷണങ്ങളിലൂടെ ഇതിനകം വിവാദപുരുഷനായ ട്രംപ് സംസാരിച്ചത്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയില്‍ ‘തീവ്ര ഇസ്ലാമി’നെ പ്രചരിപ്പിക്കുന്നവരെ കണ്ടത്തൊന്‍ കമീഷന്‍ രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നലൈംഗികതയുടെയും മതസഹിഷ്ണുതയുടെയും കാര്യത്തില്‍ പടിഞ്ഞാറന്‍ ലിബറല്‍ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരാണോ എന്ന് ഓരോ അപേക്ഷകനും പരിശോധനക്ക് വിധേയനാകണമെന്നും തീവ്രവാദ പശ്ചാത്തലമുള്ള നാടുകളില്‍നിന്നുള്ളവര്‍ക്ക് പൗരത്വം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, അത്തരം രാജ്യങ്ങളേതാണെന്ന് പേരെടുത്ത് പറയാന്‍ ട്രംപ് സന്നദ്ധമായില്ല. ഇറാഖ് യുദ്ധത്തെ താന്‍ മുമ്പേ എതിര്‍ത്തിരുന്നെന്ന് അവകാശപ്പെട്ട ട്രംപ്, അവിടെയുള്ള എണ്ണസമ്പത്ത് പിടിച്ചെടുക്കണമെന്ന് അഭിപ്രായപ്പെട്ടു. തന്റെ എതിരാളിയായ ഹിലരിയെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം അവര്‍ ശാരീരികവും മാനസികവുമായ പ്രാപ്തി കൈവരിച്ചിട്ടില്ലെന്നും പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.