1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2018

സ്വന്തം ലേഖകന്‍: ഹെല്‍സിങ്കിയില്‍ ട്രംപ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളെ അപമാനിച്ചുവെന്ന് വിമര്‍ശനം; തനിക്ക് അബദ്ധം പറ്റിയതാണെന്ന് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായുള്ള ഊഷ്മളമായ കൂടിക്കാഴ്ചയ്ക്കു ശേഷം കൈകൊടുത്തു പിരിഞ്ഞ ട്രംപ് വൈറ്റ് ഹൗസില്‍ മടങ്ങിയെത്തിയപ്പോഴാണ് മലക്കം മറിഞ്ഞത്.

സ്വന്തം രാജ്യത്തെ അന്വേഷണ ഏജന്‍സികളെ അപമാനിച്ചുവെന്ന് ട്രംപിനെതിരെ യുഎസില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തലുകളെ പിന്തുണയ്ക്കാത്ത നിലപാടാണു ട്രംപ് പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ സ്വീകരിച്ചത്.

‘റഷ്യ ഇടപെട്ടുവെന്നാണു ചിലര്‍ പറയുന്നത്. എന്നാല്‍, ഇല്ലെന്നു പുടിന്‍ പറയുന്നു. റഷ്യ ഇടപെടാനുള്ള ഒരുകാരണവും ഞാന്‍ കാണുന്നില്ല,’ എന്നായിരുന്നു പുടിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപിന്റെ പ്രതികരണം.

എന്നാല്‍ വാര്‍ത്താസമ്മേളനത്തില്‍ തനിക്ക് അബദ്ധം പറ്റിയെന്നു ട്രംപ് പിന്നീട് വിശദീകരിച്ചു. ‘റഷ്യ ഇടപെടാതിരിക്കാനുള്ള ഒരു കാരണവും ഞാന്‍ കാണുന്നില്ല,’ എന്നാണു പറയേണ്ടിയിരുന്നത്. അതു തെറ്റായിപ്പോയി. യൂറോപ്യന്‍ പര്യടനം കഴിഞ്ഞെത്തിയ ട്രംപ് വൈറ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.