1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2018

സ്വന്തം ലേഖകന്‍: ‘പറഞ്ഞത് വേറെ, പക്ഷേ കുറച്ചു കടന്നു പോയി,’ കുടിയേറ്റക്കാര്‍ക്ക് എതിരെ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് ട്രംപിന്റെ വിശദീകരണം. വിസര്‍ജ്യ കേന്ദ്രമായ രാജ്യങ്ങളില്‍നിന്നുള്ളവരെ യുഎസ് എന്തിനു സ്വീകരിക്കണമെന്നു ചോദിച്ച് കോണ്‍ഗ്രസിലെയും സെനറ്റിലെയും അംഗങ്ങളുടെ യോഗത്തില്‍ ട്രംപ് പൊട്ടിത്തെറിച്ചതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ആഫ്രിക്കന്‍ രാജ്യങ്ങളെ ഉദ്ദേശിച്ചാണു ട്രംപിന്റെ പ്രതികരണമെന്നാണു വിലയിരുത്തല്‍. എന്നാല്‍ താന്‍ നടത്തിയ പദപ്രയോഗം ‘കഠിന’മായിരുന്നുവെന്നും അതേസമയം വാര്‍ത്തയില്‍ പറയുന്നതരം വാക്ക് താന്‍ ഉപയോഗിച്ചിട്ടില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു. കുടിയേറ്റ പദ്ധതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന യുഎസിനെ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയുള്ള ശ്രമത്തിലാണ് പ്രസിഡന്റ്.
വാഷിങ്ടനിലെ ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ വിദേശരാജ്യങ്ങള്‍ക്കായാണു പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ പ്രസിഡന്റ് ട്രംപ് യുഎസിലെ ജനതയ്ക്കുവേണ്ടി നിലകൊള്ളുന്നു – വൈറ്റ് ഹൗസ് വക്താവ് രാജ് ഷാ പറഞ്ഞു. വിദേശ പൗരന്മാരുടെ യുഎസിലേക്കുള്ള കുടിയേറ്റം നിയന്ത്രക്കുന്നതിനുള്ള നിയമം അവതരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണു കോണ്‍ഗ്രസ്, സെനറ്റ് അംഗങ്ങളുമായി ട്രംപ് ചര്‍ച്ച നടത്തിയത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.