1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2018

സ്വന്തം ലേഖകന്‍: ‘ഈ വൃത്തികെട്ടവര്‍ എന്തിനാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്?’ കുടിയേറ്റക്കാര്‍ക്ക് എതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി ട്രംപ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഹെയ്തിക്കും സാല്‍വദോറിനും എതിരെയാണ് ട്രംപ് മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. ഈ വൃത്തിക്കെട്ട രാഷ്ട്രക്കാര്‍ എന്തിനാണ് അമേരിക്കയിലേക്ക് കുടിയേറുന്നതെന്നാണ് ട്രംപ് ആക്ഷേപിച്ചത്.

യു.എസ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് മുമ്പാകെ കുടിയേറ്റത്തെ കുറിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു വിവാദ പരാമര്‍ശം. സംഭവം വിവാദമായതോടെ വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി. അമേരിക്കന്‍ ജനതയുടെ താല്‍പര്യമാണ് ട്രംപ് സംരക്ഷിക്കുന്നത്. പ്രസിഡന്റ് കുടിയേറ്റക്കാര്‍ക്ക് എതിരല്ല. രാജ്യത്തിന് സംഭാവന ചെയ്യുന്നവരെ ട്രംപ് സ്വാഗതം ചെയ്യുന്നുണ്ടെന്നും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.

എന്നാല്‍, വിവാദത്തോട് ട്രംപ് നേരിട്ട് പ്രതികരിച്ചിട്ടില്ല. പ്രസിഡന്റായി ചുമതലയേറ്റത് മുതല്‍ ട്രംപിന്റെ പല പ്രസ്താവനകളും വിവാദമായിരുന്നു. ഹെയ്തി പൗരന്മാര്‍ എയ്ഡ്‌സ് വാഹകരാണെന്ന ട്രംപിന്റെ പരാമര്‍ശം വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.