1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2016

സ്വന്തം ലേഖകന്‍: ട്രംപിന്റെ മുത്തച്ഛന്‍ ജര്‍മനിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളോ? പുതിയ തെളിവുകളുമായി ഗവേഷകര്‍. നിയുക്ത യുഎസ് പ്രസിഡന്റ് ട്രംപിന്റെ മുത്തച്ഛന്‍ ജര്‍മനിയില്‍നിന്ന് പുറത്താക്കപ്പെട്ടയാളാണെന്ന കണ്ടെത്തകുമായി രംഗത്തെത്തിയത് ജര്‍മന്‍ ചരിത്രകാരനായ റൊണാള്‍ഡ് പോളാണ്. 1900 ത്തില്‍ നിര്‍ബന്ധിത സൈനിക സേവനത്തിന് വിമുഖത കാട്ടിയതിനാലാണ് ട്രംപിന്റെ മുത്തച്ഛന്‍ ഫ്രെഡ്രിക് ട്രംപ് ജര്‍മനിയില്‍നിന്ന് പുറത്താക്കപ്പെട്ടതെന്നാണ് പോളിന്റെ കണ്ടെത്തല്‍.

ഫ്രെഡ്രിക് ട്രംപ് നിര്‍ബന്ധിത സൈനിക സേവനം നടത്തിയിട്ടില്ലെന്നു കണ്ടത്തെിയ ജര്‍മന്‍ ലോക്കല്‍ കൗണ്‍സില്‍, വ്യവസ്ഥ പാലിച്ചില്‌ളെങ്കില്‍ ജര്‍മന്‍ പൗരത്വം പിന്‍വലിക്കുമെന്ന് നോട്ടീസിലൂടെ അറിയിക്കുകയായിരുന്നു.
പിന്നീട് അമേരിക്കയിലേക്ക് കുടിയേറിയ ഫ്രെഡ്രിക് അവിടെ റെസ്റ്റാറന്റുകളും മറ്റു ബിസിനസ് സ്ഥാപനങ്ങളും പടുത്തുയര്‍ത്തുകയായിരുന്നുവെന്നും ചരിത്രകാരന്‍ റൊണാള്‍ഡ് പോള്‍ സ്വകാര്യ ചാനലിനോടു പറഞ്ഞു.

രാജ്യത്ത് തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫ്രെഡ്രിക് അന്നത്തെ ജര്‍മന്‍ അധികാരികള്‍ക്ക് എഴുതിയ കത്തുകളും തെളിവായി പോള്‍ പുറത്തുവിട്ടിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ അമേരിക്കയില്‍നിന്ന് പുറത്താക്കുമെന്ന് പറയുന്ന ട്രംപ് സ്വന്തം ചരിത്രം ഓര്‍ക്കണമെന്ന് ജര്‍മന്‍ ചരിത്രകാരന്‍ പറയുന്നു. പോളിന്റെ കണ്ടെത്തലിനോട് ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.