1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2020

സ്വന്തം ലേഖകൻ: ട്രംപിന്റെ അപാരമായ വിജ്ഞാനത്തെപ്പറ്റി വാഷിംഗ്ടൺ പോസ്റ്റ് ജേർണലിസ്റ്റുകളും, പുലിറ്റ്സർ പുരസ്‌കാര ജേതാക്കളുമായ ഫിലിപ് റക്കർ, കരോൾ ഡി ലിയോനിങ് എന്നിവർ ചേർന്നെഴുതിയ 417 പുറങ്ങളുള്ള പുസ്തകമാണ് “എ വെരി സ്റ്റേബിൾ ജീനിയസ്.” തന്റെ അഗാധമായ ലോകപരിജ്ഞാനത്തെപ്പറ്റി ട്രംപ് തന്നെ പലപ്പോഴായി നടത്തിയിട്ടുള്ള അവകാശവാദങ്ങളാണ് തങ്ങളുടെ പുസ്തകത്തിന് ഇങ്ങനെ ഒരു ശീർഷകം നൽകാൻ എഴുത്തുകാരെ പ്രേരിപ്പിച്ചത്.

രാഷ്ട്രീയത്തിൽ കാര്യമായ മുൻപരിചയമൊന്നും ഇല്ലാതെ പ്രസിഡണ്ട് സ്ഥാനത്തേറിയ ശേഷം ഡോണൾഡ്‌ ട്രംപ് തന്റെ ഓഫീസിൽ ചെലവിട്ട ആദ്യ സംഘർഷ ഭരിതമായ ആദ്യ മൂന്നു വർഷങ്ങളെപ്പറ്റിയാണ് ഈ പുസ്തകം. ഒന്നുകൂടി വ്യക്തമാക്കിപ്പറഞ്ഞാൽ ഈ മൂന്നു വർഷങ്ങളിൽ ട്രംപിന് പറ്റിയ അബദ്ധങ്ങളുടെ പഞ്ചാംഗമാണ് ഈ പുസ്തകം. ഈ പുസ്തകത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്‌ച്ചയ്ക്കിടെ ട്രംപ് പറഞ്ഞ ഒരു കൊടും അബദ്ധത്തെപ്പറ്റിയുള്ള വിവരണമുള്ളത്. മറ്റുരാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളെപ്പറ്റിയുള്ള പരാമർശങ്ങൾക്കിടയിൽ ട്രംപ് ഇങ്ങനെ പറഞ്ഞത്രേ, “മിസ്റ്റർ മോദി, നിങ്ങൾ പറയുന്നതുകേട്ടാൽ തോന്നുമല്ലോ ചൈന നിങ്ങളുടെ അതിർത്തി പങ്കിടുന്ന രാജ്യമാണെന്ന്…”

ട്രംപിന്റെ മണ്ടത്തരം കേട്ട നരേന്ദ്ര മോദിയുടെ “കണ്ണിലെ കൃഷ്ണമണി തള്ളി വെളിയിൽ വന്നു ” എന്നാണ് പുസ്തകത്തിൽ റക്കറും ലിയോനിങ്ങും എഴുതിയിരിക്കുന്നത്. ” പിന്നെ ആദ്യത്തെ ഞെട്ടൽ സാവകാശം ചിന്തയിലേക്കും, പിന്നീട് നിസ്സംഗതയിലേക്കും മാറി ” എന്നാണ് അവർ തുടർന്ന് എഴുതിയത്. ട്രംപിന്റെ തന്നെ സംഘത്തിലെ ഒരു നയതന്ത്രജ്ഞനെ ഉദ്ധരിച്ചുകൊണ്ട് പുസ്തകത്തിൽ അവർ പിന്നീട് പറയുന്നത്, ” അന്ന് മോദി ട്രംപിനെപ്പറ്റി വളരെ മോശം ധാരണയുമായിട്ടാണ് ആ കൂടിക്കാഴ്ച അവസാനിപ്പിച്ച് മടങ്ങിയത്” എന്നാണ്. ആ മീറ്റിങ് കഴിഞ്ഞ പാട്, ഇന്ത്യ നയതന്ത്ര തലത്തിൽ അമേരിക്കയുമായി ഒരു പരിധിവരെ അകന്നു എന്നും അവർ എഴുതുന്നുണ്ട്.

എന്നാൽ, പിന്നീടങ്ങോട്ടുള്ള വർഷങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 2019 -ൽ അവർ നാലുവട്ടം കണ്ടുമുട്ടി. ഏറ്റവും അവസാനമായി അവരിരുവരും ഒന്നിച്ച് ‘ഹൗഡി മോഡി’ എന്നൊരു പി ആർ ഇവന്റിൽ പോലും പങ്കെടുത്തു. കഴിഞ്ഞ സെപ്റ്റംബറിൽ അമേരിക്ക സന്ദർശിച്ചപ്പോൾ, പുതുവർഷത്തിൽ ഇന്ത്യ സന്ദർശിക്കാനുള്ള ക്ഷണവും ട്രംപിന് നൽകിയിട്ടാണ് മോദി തിരിച്ചുവന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.