1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2018

സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസില്‍ വീണ്ടും അഴിച്ചുപണി; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മക്മാസ്റ്റര്‍ പുറത്ത്; ജോണ്‍ ബോള്‍ട്ടണ്‍ പകരക്കാരന്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്(എന്‍എസ്എ) എച്ച്.ആര്‍. മക്മാസ്റ്ററെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി. മുന്‍ യുഎന്‍ സ്ഥാനപതി ജോണ്‍ ബോള്‍ട്ടണാണ് പുതിയ എന്‍എസ്എ. വൈറ്റ്ഹൗസിലെ ഉന്നതോദ്യോഗസ്ഥരുടെ ചുമതലകളില്‍ അഴിച്ചുപണി നടത്താനുള്ള ട്രംപിന്റെ തീരുമാനത്തിന്റെ ഭാഗമാണ് പുതിയ നീക്കം.

വിദേശകാര്യമന്ത്രി റെക്‌സ് ടില്ലേഴ്‌സണെ പുറത്താക്കി മൈക്ക് പാംപിയോയെ അവരോധിച്ച് ഒരാഴ്ച പിന്നിടുന്‌പോഴാണ് മക്മാസ്റ്ററുടെ പുറത്താക്കല്‍. മുന്‍ സേനാജനറലായ മക്മാസ്റ്ററുമായി വ്യക്തിപരമായി അടുപ്പംപുലര്‍ത്താന്‍ ട്രംപിന് കഴിഞ്ഞിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. മക്മാസ്റ്റര്‍ വഴങ്ങാത്തയാളും അദ്ദേഹത്തിന്റെ പത്രസമ്മേളനങ്ങള്‍ ദൈര്‍ഘ്യമേറിയതും പ്രസക്തിയില്ലാത്തതുമാണെന്ന് ട്രംപ് വിമര്‍ശിച്ചിരുന്നു.

അധികാരത്തിലെത്തിയ ശേഷം ട്രംപ് നിയമിക്കുന്ന മൂന്നാമത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് ബോള്‍ട്ടണ്‍. റഷ്യന്‍ സ്ഥാനപതിയുമായി ഉപരോധം നീക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചുമതലയേല്‍ക്കും മുമ്പ് ചര്‍ച്ച ചെയ്‌തെന്ന ആരോപണത്തെത്തുടര്‍ന്ന് മൈക്കിള്‍ ഫ്‌ലിന്‍ രാജിവെച്ചിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.